National News

എണ്ണക്കമ്ബനികളുടെ നഷ്ടം നികത്തിയാല്‍ പെട്രോളിയം വില കുറക്കും -മന്ത്രി

Keralanewz.com

എണ്ണക്കമ്ബനികളുടെ നഷ്ടം നികത്തുന്നതോടെ സമീപഭാവിയില്‍ രാജ്യത്ത് പെട്രോളിനടക്കം വില കുറയുമെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി.

യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിനുശേഷം ആഗോളതലത്തില്‍ ഊര്‍ജ ഉല്‍പന്നങ്ങളുടെ വില കൂടിയിട്ടും എണ്ണക്കമ്ബനികള്‍ ഉപഭോക്താക്കള്‍ക്ക് ഭാരമുണ്ടാക്കാതെ ഉത്തരവാദിത്തം കാണിച്ചതായി മന്ത്രി പറഞ്ഞു.

കഴിഞ്ഞ 15 മാസമായി പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്. ചില സംസ്ഥാനങ്ങള്‍ നികുതി കുറച്ച്‌ ഉപഭോക്താക്കളുടെ ഭാരം കുറച്ചിരുന്നു. പെട്രോളിന് ലിറ്ററിന് 10 രൂപയോളം കമ്ബനികള്‍ക്ക് ലാഭമുണ്ട്.

എന്നാല്‍, ഡീസലിന് 10 രൂപ നഷ്ടമാണെന്നാണ് കമ്ബനികളുടെ അവകാശവാദം.

Facebook Comments Box