Sat. May 4th, 2024

പാചകപ്പുര പരിശോധിക്കാന്‍ ചെന്നപ്പോള്‍ പൊറോട്ട അടി നടക്കുകയാണ്. സംഘാടകരുടെ നിര്‍ബന്ധത്തിനു വഴങ്ങി രണ്ടു പൊറോട്ട അടിക്കുകയും ചെയ്തു.മന്ത്രി റോഷി അഗസ്റ്റിന്റെ ഫേസ്ബുക് പോസ്റ്റിനു രസകരമായ കമന്റുകൾ ആണ് ഫേസ്ബുക്കിൽ.

By admin Jan 25, 2023 #Roshi
Keralanewz.com

ഇടുക്കി : ഇടുക്കിയുടെ സ്വന്തം റോഷി അഗസ്റ്റിൻ ജനകീനായ എം എൽ എ യും മന്ത്രിയുമാണ് . ഏതു സാഹചര്യത്തിലും ജനങ്ങൾക്ക് ബന്ധപ്പെടുവാൻ സാധിക്കുന്ന ഇടതു മുന്നണിയിലെ ഏക മന്ത്രിയും അദ്ദേഹമാണ് . കേരളാ കോൺഗ്രസ് എം ന്റെ മന്ത്രി ആയ റോഷി അഗസ്റ്റിൻ , ഇടുക്കിയിലെ ഏതു പ്രശ്നങ്ങൾക്കും പരിഹാരമായി ഓടി എത്തും . അദ്ദേഹത്തിന്റെ ഒരു ഫേസ്ബുക് പോസ്റ്റ് ആണ് ഇപ്പൊ വൈറൽ ആയിരിക്കുന്നത് . മറ്റൊന്നുമല്ല , പൊതുപരിപാടിയിൽ പങ്കെടുക്കുവാൻ എത്തിയ അദ്ദേഹം , അവിടെ ഒരു ഭക്ഷണ സ്റ്റാളിൽ , പൊറോട്ട അടിക്കുന്നത് കണ്ടപ്പോൾ അവിടെ പോയി രണ്ടു പൊറോട്ട അടിക്കുന്ന വീഡിയോ ആണ് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത് . ഇതൊനോട് രസകരമായി ആണ് ആളുകൾ പ്രതികരിച്ചിരിക്കുന്നത് . മന്ത്രിയുടെ എളിമയാണ് ഇതിലൂടെ കാണുന്നത് എന്ന് പലരും പോസ്റ്റ് ചെയ്തപ്പോൾ , ഇതിപ്പോൾ വെരുപ്പീര് ആയി മാറി എന്ന് പോസ്റ്റ് ഇട്ട വിരുതനും ഉണ്ട് . ചില രസകരമായ കമന്റുകൾ കാണൂ .

Facebook Comments Box

By admin

Related Post