National News

കാണക്കാരിയിൽ രണ്ടിലത്തിളക്കം -പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) വിജയിച്ചു

Keralanewz.com

കടുത്തുരുത്തി:കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ കാണക്കാരി പഞ്ചായത്തിൽ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം മെമ്പർ ബിജു പഴയപുരക്കൽ തിരഞ്ഞെടുക്കപ്പെട്ടു.എൽഡിഎഫിലെ മുൻധാരണപ്രകാരമുള്ള ഒഴിവിലേക്കാണ് മത്സരം നടന്നത്.ആകെ 15 സീറ്റുകൾ ഉള്ള പഞ്ചായത്തിൽ എൽഡിഎഫിന് 11 സീറ്റുകൾ ആണുള്ളത്.തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 11 വോട്ടും യുഡിഎഫിന് 3 വോട്ടും ലഭിച്ചു.ബിജെപി അംഗം വിട്ടുനിന്നു . ആദ്യത്തെ രണ്ടുവർഷം സിപിഎം പ്രതിനിധിയായിരുന്നു വൈസ് പ്രസിഡണ്ട് .ഇനിയുള്ള മൂന്നു വർഷത്തേക്കാണ് ബിജുപഴയ പുരക്കലിനെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.കേരള കോൺഗ്രസ് (എം) ന്റ ബിൻസി സിറിയക്കാണ് പഞ്ചായത്ത് പ്രസിഡണ്ട് .എൽ .ഡി .എഫി ൽ കേരള കോൺഗ്രസ് എം -5 സീറ്റ് ,സിപിഎം -4 സിപിഐ – 1 എൻസിപി -1 ഇങ്ങനെയാണ് കക്ഷിനില.
യുഡിഎഫിൽ കോൺഗ്രസ് – 2 ബിജെപി- 1
കേരള കോൺഗ്രസ് ജോസഫ് -1 എന്നിങ്ങനെയാണ് സീറ്റുകൾ .

ബിജു പഴയ പുരക്കൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിൽ മുൻ മെമ്പർ ആയിരുന്നു.ഇപ്പോൾ കേരള കോൺഗ്രസ് (എം) കാണക്കാരി മണ്ഡലം പ്രസിഡണ്ടാണ് .വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുപ്രവർത്തനരംഗത്ത് എത്തിയ ബിജു സാമൂഹിക സാംസ്കാരിക മേഖലകളിലും നിറഞ്ഞുനിൽക്കുന്നു.മികച്ച വാഗ്മിയും സംഘാടകനും ആണ് .

Facebook Comments Box