National News

പാമ്ബന്‍ പാലം ഇനി ചരിത്രസ്‌മാരകം, ട്രെയിന്‍ ഗതാഗതം അവസാനിപ്പിച്ചു

Keralanewz.com

പാമ്ബന്‍ ദ്വിപീനെയും രാമേശ്വരത്തെയും വന്‍കരയുമായി ബന്ധിപ്പിച്ചു കൊണ്ട് 1914ല്‍ അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍മിച്ച പാമ്ബന്‍ പാലം ഇനി ചരിത്രസ്‌മാരകം.

ഇതിലൂടെയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെക്കുന്നതായി ദക്ഷിണ റെയില്‍വെ അറിയിച്ചു.രാമേശ്വരത്തെക്കുള്ള ട്രെയിന്‍ ഗതാഗതം ഇനി പുതിയ പാലത്തിന്റെ പണി പൂര്‍ത്തിയാക്കിയ ശേഷം പുനസ്ഥാപിക്കും. കാലാവസ്ഥ മോശമായതിനെ തുടര്‍ന്നും അപകടസാധ്യത കണക്കിലെടുത്തും ഡിസംബര്‍ 23ന് ഇതു വഴിയുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പിന്നീട് അറ്റകുറ്റ പണിക്കിടെ പലതവണ ഗതാഗതം നിയന്ത്രണം നീട്ടിയിരുന്നു.

Facebook Comments Box