അജ്ഞാത ഉറവിടങ്ങളില്‍നിന്ന് ബിജെപിക്ക് ലഭിച്ചത് 1161 കോടി രൂപ.
ബിജെപിക്ക് 2021–22ല്‍ അജ്ഞാത ഉറവിടങ്ങളില്‍നിന്ന് ലഭിച്ചത് 1161 കോടി രൂപ. തൃണമൂല്‍ കോണ്‍ഗ്രസിന് 528 കോടി ലഭിച്ചതായും തെരഞ്ഞെടുപ്പ് കമീഷന്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) വെളിപ്പെടുത്തി.
എട്ട് രാഷ്ട്രീയ പാര്‍ടിക്കായി 2021–-22ല്‍ മൊത്തം 3289 കോടി രൂപ ലഭിച്ചു. ഇതില്‍ 2172 കോടിയും അജ്ഞാത ഉറവിടങ്ങളില്‍നിന്നാണ്. ഇതില്‍ 1811 കോടി രൂപ ഇലക്ടറല്‍ ബോണ്ട് വഴിയാണ്. സിപിഐ എം ഇലക്ടറല്‍ ബോണ്ട് വഴിയുള്ള സംഭാവന സ്വീകരിക്കുന്നില്ല. രാഷ്ട്രീയ അഴിമതിക്ക് നിയമപരിരക്ഷ നല്‍കുന്ന ഇലക്ടറല്‍ ബോണ്ടിനെതിരെ സിപിഐ എം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.തൃണമൂല്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച കണക്കില്‍ പൊരുത്തക്കേടുണ്ടെന്നും എഡിആര്‍ ചൂണ്ടിക്കാട്ടി
Facebook Comments Box