Kerala News

പുഴ മുതല്‍ പുഴ വരെ‍’ എല്ലാ ഹിന്ദുക്കളും കാണണം, ഇല്ലെങ്കില്‍ നാളെ ഇവിടെ ഹിന്ദുവായിട്ട് ജീവിക്കാന്‍ പറ്റില്ല: കണ്ണീര്‍ വാര്‍ത്ത് യുവതി

Keralanewz.com

1921ല്‍ മലബാര്‍ കലാപം എന്ന പേരില്‍ നടന്നത് ഹിന്ദുക്കളുടെ വംശഹത്യയായിരുന്നു എന്ന് ഉറക്കെ വിളിച്ചുപറയുന്ന സിനിമയായ ‘1921:പുഴ മുതല്‍ പുഴ വരെ’ എല്ലാ ഹിന്ദുക്കളും കണ്ട് വിജയിപ്പിക്കണമെന്ന് വിങ്ങിപ്പൊട്ടി, കണ്ണീര്‍ വാര്‍ത്താണ് യുവതി പറയുന്നത്.

‘നമുക്ക് ഇപ്പോള്‍ ഹിന്ദു ആയിട്ട് ഇവിടെ ജനിച്ചു ജീവിക്കാന്‍ സാധിക്കുന്നത് എത്രയോ പേരുടെ ജീവത്യാഗം കൊണ്ടാണ്. അവര്‍ അവരുടെ ധര്‍മ്മത്തെ മുറുക്കി പിടിച്ചതു കൊണ്ടാണ്. ഇതെല്ലാം അറിയാമായിരുന്നു, എന്നാല്‍ ഇത്രത്തോളം എല്ലാം ഉണ്ട് എന്നത് അറിയില്ലായിരുന്നു എന്നാണ് യുവതി പറയുന്നത്. സിനിമ കണ്ട് പുറത്തിറങ്ങുന്നവരോട് യൂട്യൂബ് ചാനലുകാര്‍ പ്രതികരണം നേടുന്നതിനിടയിലാണ് ഈ യുവതിയുടെ അസാധാരണമായ പ്രതികരണം ഉണ്ടായത്.

മാത്രമല്ല, എല്ലാ ഹിന്ദുക്കളും ‘1921:പുഴ മുതല്‍ പുഴ വരെ’ കാണണം. ഇത് വിജയിപ്പിക്കണം. ഇല്ലെങ്കില്‍ നമുക്കൊന്നും നാളെ ഇവിടെ ഹിന്ദുവായിട്ട് ജീവിക്കാന്‍ പറ്റും എന്ന് കരുതുന്നില്ല. നമ്മള്‍ ഹിന്ദുക്കളുടെ മുഴുവന്‍ ശബ്ദമായി മാറിയ അദ്ദേഹത്തിനോട് (രാമസിംഹനോട്) ഒരു ജന്മം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു. വേറൊന്നും പറയാനില്ല” എന്നാണ് യുവതി പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ ഈ പ്രതികരണം വൈറലാണ്.

സിനിമ ഇപ്പോള്‍ രണ്ടാം വാരത്തിലേക്ക് കടന്നു. ചിത്രം മികച്ച പ്രതികരണം തിയ്യേറ്ററുകളില്‍ നേടുന്നുണ്ട്. കുറച്ചു തിയ്യേറ്ററിലിറങ്ങിയ ചിത്രം കൂടുതല്‍ തിയ്യേറ്ററുകളിലേക്ക് എത്തിയിട്ടുണ്ട്.

Facebook Comments Box