National News

മതത്തിന്‍റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ ഭരണഘടനയില്‍ വ്യവസ്ഥയില്ല: കേന്ദ്രമന്ത്രി അമിത് ഷാ

Keralanewz.com

മതത്തിന്‍റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ ഭരണഘടനയില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

മുസ്‌ലിം വിഭാഗത്തിനുള്ള നാല് ശതമാനം ഒ.ബി.സി സംവരണം എടുത്തുകളയാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് അമിത് ഷായുടെ പ്രസ്താവന. സംവരണം ഏര്‍പ്പെടുത്തിയതിന് കോണ്‍ഗ്രസിനെയും ഷാ വിമര്‍ശിച്ചു.

ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള സംവരണം ഭരണഘടന പ്രകാരമല്ല നടപ്പാക്കിയത്. മതത്തിന്‍റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കാന്‍ ഭരണഘടനയില്‍ വ്യവസ്ഥയില്ല. ധ്രുവീകരണ രാഷ്ട്രീയത്തിന്‍റെ ഭാഗമായാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്. ആ സംവരണം ബി.ജെ.പി ഇല്ലാതാക്കി. വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങള്‍ക്കും സംവരണം നല്‍കിയിട്ടുണ്ടെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയില്‍ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.

Facebook Comments Box