സിദ്ധരാമയ്യയുടെ ഭരണത്തിന് കീഴില്‍ സംസ്ഥാനത്തെ പ്രമുഖ വിഭാഗമായ ലിംഗായത്തുകള്‍ അദ്ദേഹത്തിന് എതിരായിരുന്നുവെന്നു ഡി കെ ശിവകുമാര്‍.
താന്‍ പലപ്പോഴും മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുത്ത ചരിത്രമാണ് ഉള്ളതെന്ന് ശിവകുമാര്‍ ഖാര്‍ഗെയോട് പറഞ്ഞു.സിദ്ധരാമയ്യക്ക് ഇതിനോടകം മുഖ്യമന്ത്രി സ്ഥാനം ലഭിച്ച് കഴിഞ്ഞതാണെന്ന് ഖാര്‍ഗെയോട് ശിവകുമാര്‍ പറഞ്ഞു.താന്‍ പലതവണ പദവികള്‍ സിദ്ധരാമയ്യക്കായി വിട്ടുകൊടുത്തു. ആദ്യം മുഖ്യമന്ത്രി സ്ഥാനം അദ്ദേഹത്തിന് ലഭിച്ചു. പിന്നീട് പ്രതിപക്ഷ നേതൃസ്ഥാനവും അദ്ദേഹത്തിനാണ് ലഭിച്ചതെന്ന് ഖാര്‍ഗെയെ ശിവകുമാര്‍ ബോധ്യപ്പെടുത്തി
തനിക്ക് ഇനി മുഖ്യമന്ത്രി സ്ഥാനം നല്‍കിയില്ലെങ്കില്‍, പാര്‍ട്ടിയില്‍ വെറും എംഎല്‍എയായി തുടര്‍ന്നോളാമെന്നും ശിവകുമാര്‍ പറഞ്ഞു. സിദ്ധരാമയ്യയുടെ ഭരണകാലയളവ് കര്‍ണാടകയിലെ ദുര്‍ഭരണത്തിന് ഉദാഹരണമാണെന്നും ശിവകുമാര്‍ പറഞ്ഞതിലുണ്ട്.
Facebook Comments Box