National News

കർണാടക കോൺഗ്രസിൽ പ്രതിസന്ധി. 20 എംഎല്‍എമാരുമൊത്ത് ട്രിപ്പിനൊരുങ്ങി മന്ത്രി, ഹൈക്കമാൻഡ് ഇടപെട്ട് യാത്ര മുടക്കി: കരുതലോടെ നേതൃത്വം

Keralanewz.com

കോണ്‍ഗ്രസ് നേതൃത്വത്തെ ആശങ്കയിലാക്കി മന്ത്രിയുടെ ട്രിപ്പ്. പൊതുമരാമത്ത് മന്ത്രിയും കോണ്‍ഗ്രസ് തോവുമായ സതീഷ് ജാര്‍ക്കിഹോളിയാണ് വിനോദയാത്ര ആസൂത്രണം ചെയ്തത്.

20 എംഎല്‍എമാരുമായി മൈസൂരുവിലേക്കാണ് മന്ത്രി യാത്ര ആസൂത്രണം ചെയ്തത്. കര്‍ണാടകയുടെ ചുമതലയും മദ്ധ്യപ്രദേശിന്റെ അധിക ചുമതലയും വഹിക്കുന്ന എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല വിവരം അറിഞ്ഞ് മന്ത്രിയുമായി സംസാരിച്ചതിനെത്തുടര്‍ന്നാണ് യാത്രാ പദ്ധതി ഉപേക്ഷിച്ചത്.സമാനമനസ്‌കരായ എം.എല്‍.എമാര്‍ ഒരു യാത്രപോകണമെന്ന് പറഞ്ഞുവെന്നും അതിനാലാണ് താൻ അവരെ മൈസൂരുവിലേക്ക് കൊണ്ടുപോകാൻ തയ്യാറായതെന്നും ജാര്‍ക്കിഹോളി പറഞ്ഞു

Facebook Comments Box