National News

ജിമ്മി മറ്റത്തിപ്പാറ പ്രസിഡന്റ്, അഡ്വ.റിജോ ഡോമി സെക്രട്ടറി ,ഹോക്കി ഇടുക്കിയെ ഇനി ഇവർ നയിക്കും

Keralanewz.com

. തൊടുപുഴ: ഹോക്കി ഇടുക്കിയുടെ പുതിയ ഭാരവാഹികളായി തൊടുപുഴ ചേർന്ന വാർഷിക പൊതുയോഗം ജിമ്മി മറ്റത്തിപ്പാറ പ്രസിഡൻറ് ആയും അഡ്വ. റിജോഡോമിയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ശരത് യു നായർ (സീനിയർ വൈസ് പ്രസിഡണ്ട്) മിനി അഗസ്റ്റിൻ (ട്രഷറർ) ജയകൃഷ്ണൻ പുതിയേടത്ത്, ഷാനി ബെന്നി, ബിനുമോൾ കെ യു, സിനോജ് പി (വൈസ് പ്രസിഡൻറ് മാർ) പോൾസൺ ജി, ശ്രീവിദ്യ ആർ, ആനന്ദ് ടോം,ഡിമ്പിൾ വിനോദ്(ജോയിൻറ് സെക്രട്ടറിമാർ) വിനോദ് വിൻസെൻറ്,ഡോ. ബോബു ആൻറണി, രൂപേഷ് പൊന്നപ്പൻ, അഡ്വ. കൃഷ്ണ ടി ജെ, റോയി തോമസ്(എക്സിക്യൂട്ടീവ് മെമ്പേഴ്സ്) റോയ്സൺ കുഴിഞ്ഞാലിൽ, ബിനോയ് മാത്യു, ( അസോസിയേറ്റ് വൈസ് പ്രസിഡന്റുമാർ) ജോമി കുന്നപ്പള്ളി, അമൽ വി.ആർ(അസോസിയേറ്റ് ജോയിൻറ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ പ്രസിഡൻറ് ബിനോയി മുണ്ടയ്ക്കാമറ്റം അധ്യക്ഷത വഹിച്ചു. അഡ്വ. കെവിൻ ജോർജ് അറയ്ക്കൽ റിട്ടേണിംഗ് ഓഫീസർ ആയിരുന്നു. ഹോക്കി കേരളയുടെ ജനറൽ സെക്രട്ടറി സോജി മാത്യു, സ്പോർട്സ് കൗൺസിൽ നിരീക്ഷകൻ കെ.എൽ ജോസഫ്, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നിരീക്ഷകൻ സൈജൻ സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിച്ചു

Facebook Comments Box