National News

ഉമ്മൻ ചാണ്ടി ജനമനസ്സുകളിൽ ആഴത്തിൽ വേരോടിയ വ്യക്തിത്വം:
ജോസ്.കെ.മാണി എം.പി.
(ചെയർമാൻ കേരള കോൺഗ്രസ് (എം)

Keralanewz.com

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി അനുശോചനം രേഖപ്പെടുത്തി. ഉമ്മൻ ചാണ്ടി സാറിന്റെ മരണ വാര്‍ത്ത വല്ലാത്ത ശൂന്യതയോടെയും നടുക്കത്തോടെയുമാണ് പുലര്‍ച്ചെ അറിഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ ഒരു കാലഘട്ടമാണ് ആ വിയോഗത്തോടെ അസ്തമിക്കുന്നത്എന്ന് ജോസ്.കെ.മാണി അനുസ്മരിച്ചു.


കോട്ടയത്തിന്റെ ലോക്‌സഭാംഗമായിരിക്കെ ഒട്ടേറെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതിനും വിലപ്പെട്ട നിര്‍ദേശവും ഉപദേശവും ലഭിക്കുകയും ചെയ്തത് ഈ അവസരത്തില്‍ ഓര്‍ക്കുന്നു.
ജനങ്ങൾക്കൊപ്പമല്ലാതെ ആരും കണ്ടിട്ടില്ലാത്ത സ്വന്തം ജീവിതം ഒരു സർക്കാർ പരിപാടിയും ഭരണ നടപടിയുമാക്കിയ ലോകത്തിലെ ആദ്യത്തെ ജനനായകനും ഭരണാധികാരിയുമാണ് ഉമ്മൻചാണ്ടി …….അതാണ് ജനസമ്പർക്ക പരിപാടി.

ഉമ്മന്‍ചാണ്ടി സാറിന്റെ അപ്രതീക്ഷിതവും അവിശ്വനീയവുമായ വേര്‍പാടില്‍ കേരള കോൺഗ്രസ് (എം)ൻ്റെയും എന്റെയും കുടുംബത്തിന്റെയും ആദരാഞ്ജലിയും ദു:ഖവും അനുശോചനവും അറിയിക്കുന്നു.

പകരം വയ്ക്കാനാവാത്ത മനുഷ്യ സ്നേഹി.
സ്നേഹത്തിൻ്റെ ഭാഷക്ക് പുതിയ നിർവചനങ്ങൾ കണ്ടെത്തിയ മഹാപ്രതിഭ. ഉമ്മൻ ചാണ്ടി സാർ മടങ്ങിയത് ചരിത്രത്തിൽ നക്ഷത്ര ദീപങ്ങൾ തെളിച്ച ശേഷമാണ്.ഓർമ്മകൾക്ക് മുന്നിൽ പ്രണാമം

Facebook Comments Box