Wed. Apr 24th, 2024

സംസ്ഥാനത്ത് നിപ്പ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇതിന്‍റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

By admin Sep 6, 2021 #news
Keralanewz.com

കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇതിന്‍റെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കോഴിക്കോട് ചാത്തമംഗലം പാഴൂരില്‍ നിപ്പ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിനാണോ ആദ്യം വൈറസ് പിടിപെട്ടതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മു​ഹ​മ്മ​ദ് ഹാ​ഷി​മു​മാ​യി 188 പേ​രാ​ണ് നി​ല​വി​ൽ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​ത്. സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക കു​റ്റ​മ​റ്റ​താ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി. ചി​ല​പ്പോ​ൾ കൂ​ടു​ത​ൽ പേ​ർ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടേ​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നി​പ്പ പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​ഴ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​ശാ​വ​ർ​ക്ക​ർ​മാ​ർ​ക്കും ഇ​ന്ന് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കും. കു​ട്ടി​യു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രെ ക​ണ്ടെ​ത്താ​നാ​യി ആ​ശ​വ​ർ​ക്ക​ർ​മാ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള മൂ​ന്ന് പേ​ർ ഉ​ൾ​പ്പെ​ടെ 20 പേ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തി​ൽ ഏ​ഴ് പേ​രു​ടെ സാ​ന്പി​ൾ പൂ​ന​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള​വ​രു​ടെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന കോ​ഴി​ക്കോ​ട്ട് ന​ട​ത്തും.

ഇ​തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​പ്പ സാ​ന്പി​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ലു​ള്ള സൗ​ക​ര്യം ത​യാ​റാ​ക്കും. പു​നെ വൈ​റോ​ള​ജി ലാ​ബി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘ​മാ​ണ് ഇ​വി​ടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​വ​ർ ഇ​ന്ന് ഉ​ച്ച​യോ​ടെ കോ​ഴി​ക്കോ​ട്ട് എ​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നി​പ്പ വ്യാ​പ​നം ത​ട​യാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ​ല്ലാം സ്വീ​ക​രി​ച്ചെ​ന്നും വീ​ണ ജോ​ർ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.

2018ൽ ​കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​യി 17 പേ​രു​ടെ ജീ​വ​നെ​ടു​ത്ത നി​പ്പ വൈ​റ​സ് മൂ​ന്നു​വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ് വീ​ണ്ടും ഭീ​തി​പ​ര​ത്തു​ന്ന​ത്. വ​വ്വാ​ലു​ക​ളാ​ണു നി​പ്പ രോ​ഗ​വാ​ഹ​ക​രെ​ന്നാ​ണ് മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്ന​തെ​ങ്കി​ലും ഇ​തു​വ​രെ ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.

Facebook Comments Box

By admin

Related Post