FilmsKerala News

സുചിത്രക്ക് എന്താണു സംഭവിച്ചു? ആശുപത്രിയില്‍ ആയിരുന്നെന്ന് മോഹൻലാല്‍; ഞെട്ടലോടെ ആരാധകര്‍

Keralanewz.com

കൊച്ചി: മലയാള സിനിമയിലെ കിരീടം വെക്കാത്ത ചക്രവർത്തിയാണ് മോഹൻലാൽ.

മലയാളത്തിന്റെ സ്വന്തം ലാലേട്ടനേയും കുടുംബത്തെയും ഇഷ്ടമില്ലാത്തവർ ആരും തന്നെയുണ്ടാവില്ല. സൂപ്പർ ദമ്ബതികളാണ് മോഹൻലാലും സുചിത്രയും.
ലാലേട്ടന്റെ തിരക്കിട്ട സിനിമാ ജീവിതത്തിലും സുചിത്രക്ക് സുപ്രധാന പങ്കുണ്ട്. ഏത് യാത്രയിലും സുചിത്രയും ലാലേട്ടനൊപ്പം കൈപിടിച്ച്‌ തന്നെ ഉണ്ടാവാറുണ്ട്. പ്രണവിന്റെ സിനിമാ പ്രവേശനത്തിന്റെ സമയത്തും ലാലേട്ടനൊപ്പം തന്നെ സുചിത്ര ഉണ്ടായിട്ടുണ്ട്. എന്നാല്‍ സുചിത്രക്ക് സുഖമില്ലാതെ ആശുപത്രിയിലാണെന്നാണ് മോഹൻലാല്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. എല്ലാവരെയും ആശങ്കപ്പെടുത്തിയ കാര്യമായിരുന്നു ഇന്നലെ ലാലേട്ടൻ പറഞ്ഞത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനെ കുറിച്ചും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും മോഹൻലാല്‍ യാതൊന്നും സംസാരിച്ചിരുന്നില്ല. എന്നാല്‍ ഇന്നലെ ആ വിഷയത്തെ കുറിച്ച്‌ അദ്ദേഹം ചില കാര്യങ്ങള്‍ മാത്രം പറഞ്ഞു. തന്റെ സ്വകാര്യമായ ആവശ്യങ്ങളുടെ തിരക്കുകളുമായി ബന്ധപ്പെട്ട് ഇതുവരെയും താൻ കേരളത്തില്‍ ഇല്ലായിരുന്നുവെന്നാണ് മോഹൻലാല്‍ പറയുന്നു. മാത്രമല്ല ഭാര്യക്ക് ഒരു സർജറി വേണ്ടി വന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്റെ ഭാര്യയുടെ സർജറി യുമായി ബന്ധപ്പെട്ടുകൊണ്ട് എനിക്ക് ഹോസ്പിറ്റലില്‍ ഇരിക്കേണ്ടി വന്നു” എന്ന് മാത്രമാണ് ലാലേട്ടൻ പറഞ്ഞത്. എന്നാല്‍ ഓഗസ്റ്റ് മാസത്തില്‍ അമ്മയുടെ പിറന്നാള്‍ ആഘോഷിക്കുമ്ബോള്‍ പോലും സുചിത്ര ചേച്ചി പൂർണ്ണ ആരോഗ്യവതി ആയിട്ടാണല്ലോ കാണപ്പെട്ടത് എന്നായിരുന്നു ആരാധകർ പറയുന്നത്. അമ്മയെ അടുത്തിടെ വരെയും കൂടെ നിന്നു പരിചരിച്ചത് സുചിത്ര ആയിരുന്നു. സുചിത്രക്ക് മുൻപും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

കുറച്ച്‌ നാളുകള്‍ക്ക് മുന്നേ മോഹൻലാലും അസുഖത്തെ തുടർന്ന് ആശുപത്രിയില്‍ ആയിരുന്നു. ഷൂട്ടിംഗ് തിരക്കുകള്‍ കഴിഞ്ഞെത്തിയ അദ്ദേഹത്തിന് കടുത്ത ശ്വാസ തടസ്സവും പനിയും ഉണ്ടായതിനെ തുടർന്നാണ് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ആ സമയത്താണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. പൂർണമായും ആരോഗ്യം വീണ്ടെടുത്തതിനെ തുടർന്നാണ് അദ്ദേഹം അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വെച്ചത്.
മോഹന്‍ലാലിന്റെ 28ാം വയസിലാണ് സുചിത്രയെ വിവാഹം ചെയ്യുന്നത്. സിനിമാ ലോകം ഏറെ കാത്തിരുന്ന താര വിവാഹം തന്നെയായിരുന്നു മോഹൻലാല്‍ സുചിത്ര വിവാഹം. 1988 ഏപ്രില്‍ 28ന് ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ആര്യൻ, മൂന്നാം മുറ, ചിത്രം തുടങ്ങിയ സിനിമകള്‍ റിലീസ് ചെയ്ത് മോഹൻലാല്‍ സ്റ്റാർഡം മുഴങ്ങി നില്‍ക്കുമ്ബോഴായിരുന്നു വിവാഹം. പ്രശസ്ത സിനിമാ നിർമ്മാതാവ് കെ. ബാലാജിയുടെ മകളാണ് സുചിത്ര. സഹോദരൻ സുരേഷ് ബാലാജിയും നിർമ്മാണ മേഖലയില്‍ തുടരുന്നുണ്ട്.

സിനിമാ പാരമ്ബര്യമുള്ള സുചിത്രക്ക് മോഹൻലാലിനോടുള്ള പ്രണയമായിരുന്നു വിവാഹത്തിലേക്ക് എത്തിച്ചത്. ഇരുവരുടേയും ജാതകങ്ങള്‍ പരസ്പരം ചേരില്ലെന്നായിരുന്നു ഒരു ജ്യോത്സ്യൻ പ്രവചിച്ചിരുന്നത്. എങ്കിലും വിവാഹം നടന്നു. 36 വർഷമായി ഇരുവരും സന്തോഷം നിറഞ്ഞ ദാമ്ബത്യ ജീവിതം നയിക്കുന്നുണ്ട്. സിനിമാ ലോകം ഒന്നടങ്കം വിറച്ചു നില്‍ക്കുന്ന ഈ സമയത്ത് ഭാര്യക്കൊപ്പം കൈത്താങ്ങായി ലാലേട്ടൻ നില്‍ക്കുന്നു. സുചിത്രച്ചേച്ചി വേഗം സുഖം പ്രാപിക്കട്ടെയെന്ന പ്രാർത്ഥനയിലാണ് ലാലിൻ്റെ ആരാധകർ.

Facebook Comments Box