മുഖ്യമന്ത്രി, കേരള കോൺഗ്രസ് (എം) നേതാക്കൾ എന്നിവർക്കെതിരെ സാമുഹ്യ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടത്തിയ മുഖ്യ പ്രതി സഞ്ജയ് സഖറിയാസിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തളളി

Spread the love
       
 
  
    

കോട്ടയം: പാൽക്കാരൻ പാലാ, പാലാക്കാരൻ ചേട്ടൻ, റീന പോൾ , തോമസ് മാത്യു, ഷാജി പാലാ തുടങ്ങി നിരവധി വ്യാജ ഫേസ്ബുക്ക് ഐ. ഡി യിലൂടെയും , വാട്ട്സ്ആപ്പിലൂടെയും മുഖ്യമന്ത്രി, കേരള കോൺഗ്രസ് (എം) നേതാവ് പരേതനായ കെ. എം മാണി ,കേരള കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ മാണി,  കോട്ടയം എം.പി  തോമസ് ചാഴികാടൻ തുടങ്ങി മതമേലധ്യക്ഷന്മാരെ അടക്കം  നിരന്തരമായി അപകീർത്തി  പെടുത്തുകയും  അപവാദ പ്രചരണം നടത്തുകയും, തേജോവധം ചെയ്യുകയും ചെയ്ത കേസിലെ മുഖ്യ പ്രതി ഇടപ്പള്ളി PEEPL automaton എം ഡി സഞ്ജയ് സഖറിയാസിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോട്ടയം പ്രിൻസിപ്പൽ  ജില്ലാ കോടതി ജഡ്ജി സി ജയചന്ദ്രൻ തളളി.

സഞ്ജയ് സഖറിയാസ് കഴിഞ്ഞ കുറേ ദിവസങ്ങളായി  ഒളിവിലാണ്.  ഇതിന് പിന്നിൽ ഇയാളോടൊപ്പം ചേർന്ന് പ്രവർത്തിച്ച മറ്റുള്ളവരേയും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇന്ത്യൻ പീനൽ കോഡ് , 469,471,220( b) വകുപ്പ് പ്രകാരവും, ഇൻഫർമേഷൻ ടെക്നോളജി നിയമം 67, 67A വകുപ്പ് പ്രകാരവും, കേരള  പൊലീസ് ആക്ട് 120(o) വകുപ്പ് പ്രകാരവും എടുത്ത കേസിൽ എഴ് വർഷം വരെ തടവും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്നതാണ്. മുൻകൂർ ജാമ്യം നിരസിച്ച പ്രതിക്കുവേണ്ടിയുള്ള  അന്വേഷണം പോലീസ് കൂടുതൽ ഊർജതമാക്കിയിട്ടുണ്ട്

Facebook Comments Box

Spread the love