കനത്ത മഴയിൽ ഗുജറാത്ത് മുങ്ങി . മൃതശരീരങ്ങൾ ഒഴുകി നടക്കുന്നു . പ്രളയഭീതിയിൽ ഉത്തരേന്ത്യ .
കനത്ത മഴയിൽ ഗുജറാത്ത് മുങ്ങി . മൃതശരീരങ്ങൾ ഒഴുകി നടക്കുന്നു . പ്രളയഭീതിയിൽ ഉത്തരേന്ത്യ .
ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, യമുനയിലെ ജലനിരപ്പ് അപകട രേഖക്ക് മുകളിൽ എത്തി. ഉത്തരേന്ത്യയിലും ഗുജറാത്തിലും എല്ലാം ഭീകരമായ അവസ്ഥയാണ് നിലനിൽക്കുന്നത്. മൃതശരീരങ്ങ ളും കാറുകളും എല്ലാം വെള്ളത്തിൽ ഒഴുകി നടക്കുന്നത് കാണാം .
ഒരു വലിയ ഇടവേളക്ക് ശേഷമാണ് യമുന ഇപ്പോൾ കലി തുള്ളി നിൽക്കുന്നത്. യമുനയിലെ ജലനിരപ്പ് ഉയർന്നതിന്റെ പ്രത്യാഘാതങ്ങൾ ദിവസങ്ങളായി ഉത്തരേന്ത്യയിലെ ജനങ്ങൾ അനുഭവിക്കുകയാണ്. ഡെൽഹി മുങ്ങുന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്ന ത് .ജലനിരപ്പ് അപകട രേഖ കടന്ന് കഴിഞ്ഞു. തലസ്ഥാന നഗരിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായതിനാൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ഗുജറാത്തിലെ പല പ്രദേശങ്ങളിലും പ്രളയ സമാനമായ അവസ്ഥയാണുള്ളത്. ഉത്തർപ്രദേശിലെ ഹിന്റോൻ നദിയിലും ജലനിരപ്പ് ഉയരുകയാണ് ഗാസിയാബാദിൽ നിന്നും ആയിരത്തിലധികം ആളുകളെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ജൂലൈ 25 വരെ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
കേരളത്തിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പല ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഉ