Kerala News

ഉമ്മന്‍ചാണ്ടിയെ അനുസ്മരിക്കാന്‍ കെപിസിസി സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത് കോണ്‍ഗ്രസ് ഏകകണ്ഠമായാണെന്ന് വി.ഡി.സതീശൻ

Keralanewz.com

ഉമ്മൻ ചാണ്ടിയുടെ അനുസ്മരണം തിരുവനന്തപുരത്ത് നടത്താനും അതിലേയ്ക്ക് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടി നേതാക്കളെ ക്ഷണിക്കാനും തീരുമാനിച്ചത് കോണ്‍ഗ്രസ് നേതൃത്വമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മുതിര്‍ന്ന നേതാക്കളുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയെ ക്ഷണിക്കാൻ തീരുമാനിച്ചത്. ഇതില്‍ വിവാദത്തിന്റെ ആവശ്യമില്ല. എല്ലാവരെയും ഒന്നിച്ച്‌ നിര്‍ത്താനാണ് നേതൃത്വം ശ്രമിച്ചത്. ഉമ്മൻ ചാണ്ടിയുടെ രീതിയും അതായിരുന്നുവെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു..

Facebook Comments Box