ലൈംഗികാതിക്രമത്തിന് ഇരയായി കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ പൊതുദര്‍ശനത്തിനും സംസ്കാര ചടങ്ങുകള്‍ക്ക് സര്‍ക്കാര്‍ പ്രതിനിധി എത്താത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്.
സര്‍ക്കാരിന് ഔചിത്യം ഇല്ലെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. മന്ത്രി പി.രാജീവിന് ചുമതലയുള്ള ജില്ലയായിട്ടും ആരും വന്നില്ല. എറണാകുളത്ത് വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.നാളെ ബ്ലോക്ക് തലത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും ആലുവ പൊലീസ് സ്റ്റേഷനിലേക്ക് നാളെ കോണ്‍ഗ്രസ് മാര്‍ച്ച് സ ഘടിപ്പിക്കുമെന്നും മുഹമ്മദ് ഷിയാസ് അറിയിച്ചു. കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്നും മുഹമ്മദ് ഷിയാസ് ആരോപിച്ചു.
Facebook Comments Box