Mon. May 20th, 2024

ഓസ്‌ട്രേലിയ, ഒരു ദിനവും 10 വിക്കറ്റും ശേഷിക്കെ ജയത്തിലേക്ക് 249 റണ്‍സ് ദൂരം മാത്രം

By admin Jul 30, 2023 #Ashes
Keralanewz.com

നാലാം ദിനം മഴമൂലം നേരത്തെ കളിയവസാനിപ്പിക്കുമ്ബോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 135 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ.

ആഷസ് പരമ്ബരയിലെ അവസാന മത്സരത്തില്‍ വിജയത്തിനരികില്‍ ഓസ്‌ട്രേലിയ. ഇംഗ്ലണ്ടിന്‍റെ 384 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസീസ് നാലാം ദിനം മഴമൂലം നേരത്തെ കളിയവസാനിപ്പിക്കുമ്ബോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 135 റണ്‍സ് എന്ന നിലയിലാണ്. ഇനി ഒരു ദിവസവും 10 വിക്കറ്റും ശേഷിക്കെ വിജയത്തിലേക്ക് 249 റണ്‍സ് മാത്രമാണ് ഓസ്‌ട്രേലിയക്ക്‌ വേണ്ടത്. ഡേവിഡ് വാര്‍ണര്‍ (58), ഉസ്‌മാൻ ഖവാജ (69) എന്നിവരാണ് ക്രീസില്‍.

Facebook Comments Box

By admin

Related Post