Sun. May 12th, 2024

ഇന്ത്യ 181-ന് ഓള്‍ ഔട്ട്

By admin Jul 29, 2023 #cricket
Keralanewz.com

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. 40.5 ഓവറില്‍ 181 റണ്‍സിന് നീലപ്പട കൂടാരം ഇടവേളക്കുശേഷം കളിക്കാനിറങ്ങിയ മലയാളി താരം സഞ്ജു സാംസണും നിരാശപ്പെടുത്തി.

ഓപ്പണര്‍മാര്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയെങ്കിലും പിന്നീട് വന്നവര്‍ വേഗത്തില്‍ മടങ്ങി. ഇഷാൻ കിഷൻ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടി. 55 പന്തില്‍ 55 റണ്‍സെടുത്താണ് താരം മടങ്ങിയത്. ശുഭ്മൻ ഗില്‍ 49 പന്തില്‍ 34 റണ്‍സെടുത്തു. ഇരുവരും ഒന്നാംവിക്കറ്റില്‍ 90 റണ്‍സെടുത്തു. സഞ്ജു 19 പന്തില്‍നിന്ന് ഒമ്ബത് റണ്‍സുമായി മടങ്ങി.

Facebook Comments Box

By admin

Related Post