സ്‌പെഷ്യൽ ചിക്കൻ റെസിപ്പിയുമായി മോഹൻലാൽ; ഉപ്പു നോക്കാൻ സുചിത്ര

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

മോഹൻലാലിന്റെ പാചക മികവ് ഏറെ പ്രസിദ്ധമാണ്. കഴിഞ്ഞ ലോക്ഡൗൺ കാലത്തും ദൃശ്യത്തിന്റെ വിജയാഘോഷ സമയത്തുമൊക്കെയമുള്ള താരത്തിന്റെ പാചക വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും അത്തരത്തിലൊരു വീഡിയോയുമായെത്തിയിരിക്കുകയാണ് താരം.

സ്വന്തം വീട്ടിൽ പ്രേക്ഷകർക്കായി ഒരു സ്‌പെഷ്യൽ ചിക്കൻ റെസിപ്പി പാചകം ചെയ്യുകയാണ് താരം. അധികം മസാലകളൊന്നുമില്ലാത്ത ഒരു റെസിപ്പിയാണ് മോഹൻലാൽ പങ്ക് വച്ചിരിക്കുന്നത്. എല്ലാ ചേരുവകളും ചതച്ച് ചേർത്ത ഒരു ‘മോഹൻലാൽ സ്‌പെഷ്യൽ’ ചിക്കൻ വിഭവമാണിത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

സാധാരണ കുക്കിങ്ങ് വീഡിയോ പോലെ തന്നെ ചേരുവകളും പാചകം ചെയ്യേണ്ടത് എങ്ങനെയാണെന്നുമെല്ലാം മോഹൻലാൽ പ്രേക്ഷകർക്കായി പറഞ്ഞു തരുന്നുണ്ട്. വീഡിയോയുടെ അവസാനം ഭാര്യ സുചിത്രയും മോഹൻലാലിന്റെ സുഹൃത്തായ സമീർ ഹംസയുമാണ് ചിക്കൻ രുചിച്ച് നോക്കുന്നത്.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •