ഒക്കല്‍ കൂത്തുപറമ്പ് ബ്രാഞ്ചിനെ നയിക്കുന്ന പ്രവീണ, മാനിപുരം കാവില്‍ ബ്രാഞ്ച് സെക്രട്ടറി ഷെറീന, അരീപ്പറമ്പ് ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ മാവേലിനഗര്‍ ബ്രാഞ്ച് സെക്രട്ടറി സുഗന്ധി അശോകന്‍… ആവേശമായി വനിതാ സഖാക്കൾ
കൊച്ചി : മുമ്പില്ലാത്തവിധം സി.പി.എം. ബ്രാഞ്ച് സമ്മേളനങ്ങളില്‍ വനിതാപ്രാതിനിധ്യം വര്‍ധിക്കുന്നു. പല ബ്രാഞ്ചുകളിലും സെക്രട്ടറിയായി വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടു. സമ്മേളനനടത്തിപ്പിന്റെ അധ്യക്ഷരായും സമ്മേളനപതാക ഉയര്‍ത്താനും വനിതകള്‍ രംഗത്തുവരുന്നു. 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആഹ്വാനപ്രകാരം ന്യൂനപക്ഷവിഭാഗങ്ങളും വനിതകളും േനതൃത്വത്തിലേക്കു വരണമെന്നു തീരുമാനമുണ്ട്. എന്നാല്‍, സമ്മേളനങ്ങള്‍ മേല്‍ഘടകങ്ങളിലേക്കെത്തുമ്പോള്‍ എത്രത്തോളം വനിതകള്‍ ലോക്കല്‍, ഏരിയാ കമ്മിറ്റികളില്‍ കയറിപ്പറ്റുമെന്നു കണ്ടറിയണം.
തെരഞ്ഞെടുക്കപ്പെട്ട വനിതാ ബ്രാഞ്ച് സെക്രട്ടറിമാരുടെ ചിത്രങ്ങള്‍ സഹിതമാണു പാര്‍ട്ടിയുടെ സാമൂഹികമാധ്യമ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്. രാപകലില്ലാതെ പൊതുകാര്യങ്ങളില്‍ ഇടപെടാന്‍ നിയുക്‌തരാണു സി.പി.എം. ബ്രാഞ്ച് സെക്രട്ടറിമാര്‍.
ഒക്കല്‍ കൂത്തുപറമ്പ് ബ്രാഞ്ചിനെ നയിക്കുന്ന പ്രവീണ, മാനിപുരം കാവില്‍ ബ്രാഞ്ച് സെക്രട്ടറി ഷെറീന, അരീപ്പറമ്പ് ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ മാവേലിനഗര്‍ ബ്രാഞ്ച് സെക്രട്ടറി സുഗന്ധി അശോകന്‍ തുടങ്ങിയവര്‍ വനിതാപ്രാതിനിധ്യത്തിനു തെളിവായി സാമൂഹികമാധ്യമങ്ങളില്‍ നിറയുന്നു