Kerala News

ടയര്‍ ലോബികളിച്ചു. കർഷകരെ കണ്ണീരിലാഴ്ത്തി റബർ വില വീണ്ടും കൂപ്പു കുത്തി .

Keralanewz.com

കോട്ടയം : മഴ മാറി വെയില്‍ തെളിഞ്ഞ് ടാപ്പിംഗ് ഊര്‍ജ്ജിതമായതോടെ വിപണിയില്‍ നിന്ന് വിട്ടു നിന്ന് ടയര്‍ലോബി കളിച്ചത് റബര്‍ വില വീണ്ടും ഇടിയാൻ ഇടയാക്കി.

കഴിഞ്ഞമാസം 160 രൂപ വരെ ഉയര്‍ന്ന ഷീറ്റ് വില 150 ന് താഴേക്ക് എത്തി. സാധാരണ കര്‍ഷകരെയാണ് ഇത് ദോഷകരമായി ബാധിച്ചത്. ഓണാവശ്യത്തിന് കൂടുതല്‍ റബര്‍ വില്‍ക്കാൻ കര്‍ഷകര്‍ തയ്യാറായത് മനസിലാക്കി വിപണിയില്‍ നിന്ന് വൻകിട വ്യവസായികള്‍ മാറി നില്‍ക്കുകയാണ്. അഞ്ചാം ഗ്രേഡ് വില 145 ല്‍ നിന്ന് 140ലേക്കും, നാലാം ഗ്രേഡ് 152 ല്‍ നിന്ന് 149 ലേക്കുമാണ് താഴ്ന്നത്. ലാറ്റക്സിന് ക്ഷാമമായതിനാല്‍ ഡിമാൻഡ് കൂടേണ്ടതാണെങ്കിലും 118ല്‍ നിന്ന് 115ലേക്ക് കൂപ്പുകുത്തി. അന്താരാഷ്ട്ര വില കുത്തനെ താഴ്ന്നാല്‍ കൂടുതല്‍ റബര്‍ സ്റ്റോക്ക് ചെയ്യാൻ വ്യവസായികള്‍ ശ്രമിക്കും. ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ചതിനാല്‍ ഇറക്കുമതിയിലും ലാഭം ആഭ്യന്തര വിപണിയില്‍ വില കുറയ്ക്കുകയാണ്.

വൻകിട കമ്ബനികളുടെ തന്ത്രത്തിന് മുമ്ബില്‍ പകച്ചു നില്‍ക്കാനേ കര്‍ഷകര്‍ക്ക് കഴിയുന്നുള്ളൂ. റബര്‍ കൃഷി നഷ്ടത്തിലായിട്ടും സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുന്നില്ല.

Facebook Comments Box