Fri. May 3rd, 2024

ഇടുക്കിക്കായി ഒന്നിച്ചോ? ഇടുക്കിക്കാരനായ തോമസ് ജോൺ മരിയാപുരത്തിന്റെ കുറിപ്പ് വയറലാകുന്നു.

By admin Aug 11, 2023
Keralanewz.com

തോമസ് ജോൺ മരിയാപുരത്തിന്റെ വയറലായ കുറിപ്പ് .
പതിനെട്ടാം വയസ്സിൽ കോട്ടയം ജില്ലയിൽ നിന്ന് ഇടുക്കിയിലെ മുണ്ടിയെരുമയിൽ എത്തുകയും അഞ്ചേക്കർ സ്ഥലം ഒരു ബ്ലോക്കായി അനുവദിച്ചു കിട്ടുകയും ആയിരത്തി തൊള്ളായിരത്തി അൻപത്തിയേഴിൽ കുടിയിരുത്താൻ സർക്കാർ നൽകുന്ന ഇരുനൂറു രൂപ കൂട്ടി രണ്ടായിരം ആക്കണമെന്ന് പറഞ്ഞു തിരുവനന്തപുരത്തേക്കു പട്ടിണി മാർച്ചു നടത്തുകയും ചെയ്ത കർഷകനാണ് . നല്ലതു ചെയ്യുന്ന എല്ലാ രാഷ്ട്രീയപാർട്ടിയെയും ഇഷ്ടമായതിനാൽ ആരുടെയും കൂടെ കൂടിയില്ല .മുണ്ടിയെരുമയിൽ നിന്ന് വിറ്റു പെറുക്കി മരിയാപുരത്തു ചെന്നപ്പോൾ വാങ്ങിയ ഭൂമിക്കെല്ലാം അറുപത്തി നാളിലെ പട്ടയം ആരുന്നു . വ്യവഹാരങ്ങളുടെ പുറകെ കുറെ നടന്നതിനാൽ മക്കൾക്ക് വീതം തിരിച്ചു ഞാൻ നൽകിയ ഭൂമിയിൽ ഷട്ടർ പണിത അവരുടെ ഭാവിയെ ഓർത്തു ചെറിയ ആകുലത ഉണ്ടാരുന്നു . പരിസ്ഥിതി കോടതികൾ ശക്തി പ്രാപിക്കുന്ന ഈ കാലത്തു കൃഷിക്കും വീട് വെക്കാനും അനുമതി എന്നെഴുതിയ അറുപത്തി നാലിലെ പട്ടയത്തിൽ കെട്ടിടം വെച്ചത് എന്നേലും കാലത്തു കോടതികൾ പൊളിച്ചു നീക്കാൻ പറയുമോ എന്നൊരാധി തോന്നി . എന്തായാലും അതിനെ മറികടക്കാൻ നിയമ നിർമാണം വരുന്നു എന്നത് ആറു മാസമായി കേട്ടപ്പോൾ ചെറിയ ആശ്വാസം തോന്നി . ഇടതും വലതും ഒന്നിച്ചു നിന്ന് ആ നിയമം പാസാക്കുന്നത് കാണാൻ വലിയ ആഗ്രഹം തോന്നീട്ടാണ് പഴയ അയൽവാസിയുടെ മകൻ സർക്കാർ ഉദ്യോഗസ്ഥനെ കൊണ്ട് നിയമസഭയിൽ കയറാൻ പാസുമെടുത്തു ഇന്നലെ തിരുവനന്തപുറത്തേക്കു കൊച്ചുമോനെയും കൂട്ടി പുറപ്പെട്ടത് . വണ്ടിയിലിരുന്നു ആ ചരിത്ര നിമിഷം ഭാവനയിൽ കണ്ടു .രാജൻ മന്ത്രി ബില്ല് വായിക്കുന്നു , റോഷിയും മണിയാശാനും വാഴൂർ സോമനും പി ജെ ജോസഫും പരസ്പരം കെട്ടിപ്പിടിക്കുന്നു , അവരെല്ലാം കൂടി രാജനെയും മുഖ്യമന്ത്രിയെയും അഭിനന്ദിക്കുന്നു . വി ഡി സതീശൻ ഇത് ചരിത്ര നിമിഷമെന്നു പറഞ്ഞു എണീക്കുന്നു . സഭയിലെ നൂറ്റി നാൽപതു എം എൽ എ മാരും ചേർന്ന് ഒറ്റക്കെട്ടായി ബില്ലു പാസാക്കുന്നു .
സ്വപ്നത്തിൽ നിന്നുണർന്നു നിയമസഭയിലെ സന്ദർശക ഗാലറിയിൽ എത്തി .ആദ്യ മൂന്ന് ബില്ലുകൾ അവതരിപ്പിച്ചു എതിർപ്പില്ല , തടസ്സവാദങ്ങളില്ല . കൊതിച്ചിരുന്ന ഇടുക്കിയുടെ ഭൂപതിവ് ഭേദഗതി ബില്ല് മന്ത്രി രാജൻ അവതരിപ്പിച്ചു . പെട്ടെന്ന് ഒരു തടസ്സ വാദവുമായി കോൺഗ്രസ് എം എൽ എ മാത്യു കുഴൽനാടൻ എണീക്കുന്നു .ശബ്ദമുയർത്തുന്ന .മൊത്തം ഇംഗ്ലീഷ് പറയുന്ന കുഴൽനാടൻ തടസമായി എന്തൊക്കെയോ വിളിച്ചു പറയുന്നു , പിന്നെ പറയുന്നു നേരത്തെ ഇതിന്റെ മലയാളം കോപ്പി കുഴൽനാഡനു കൊടുക്കാത്തത് കൊണ്ട് ബില് അവതരിപ്പിക്കാൻ പറ്റില്ല എന്ന് . തടസ്സവാദം എന്നത് ഇടുക്കിയുടെ സ്വപ്നങ്ങൾക്ക് തടസം നിൽക്കാനുള്ള കുഴൽനാടന്റെ ഗൂഡോദ്ദേശമാണെന്നു മനസിലായി . ഇപ്പൊ യു ഡി എഫിലെ മുതിർന്ന നേതാവായ ഇടുക്കിയുടെ നേതാവ് പി ജെ ജോസഫ് സാർ ഇടപെടുമെന്നോർത്തു അദ്ദേഹത്തിന്റെ സീറ്റിലേക്ക് നോക്കി . അപ്പോഴാണ് ഇടുക്കിയുടെ ചരിത്രം മാറ്റുന്ന ബില്ല് അവതരിപ്പിക്കുന്നതിനു തൊട്ടു മുൻപ് അദ്ദേഹവും സഭയിൽ നിന്ന് ഇറങ്ങി പോയി എന്ന് . പിന്നെ നോക്കി മോൻസില്ല,സതീശനില്ല,ചെന്നിത്തലയില്ല ആകെമലബാറിൽ നിന്നുള്ള ലത്തീഫും ,രമയും ,കുറുക്കോളി മുഹമ്മദും , കുഴൽനാടനും അങ്ങനെ നാൽപ്പതിൽ 4 യൂ ഡി എഫ് എം എൽ എ മാർ മാത്രം . ജയറാം രമേശിന്റെ പരിസ്ഥിതി പ്രേമമവും ബാംഗ്ലൂർ പരിസ്ഥിതി സംഘടനയും കോൺഗ്രസ് ഹരിത എം എൽ എ മാരുടെയുമെല്ലാം ശക്തി അപ്പോൾ പിടികിട്ടി .
മന്ത്രി രാജൻ പ്രതിപക്ഷം എത്ര എതിർത്താലും ഇത് പാസ്സാക്കാനുള്ള ഇച്ഛാശക്തി ഈ സർക്കാരിനുണ്ടെന്നു പറയുമ്പോഴും , റോഷി കൈകൂപ്പി ദയവായി ഇടുക്കിയുടെ സ്വപ്നമായ ഈ ബില്ലു തടസപ്പെടുത്തി മാറ്റാതെ ഒന്നിച്ചു നീക്കണമെന്ന് കുഴൽനാടനോടു കൈ കൂപ്പി പറയുമ്പോഴും എന്താകുമെന്ന് മനസ്സിൽ ആശങ്ക ഉണ്ടാരുന്നു . പക്ഷെ അവസാനം സ്പീക്കർ ഉഗ്രനൊരു ക്ലൈമാക്സ് വെടി പൊട്ടിച്ചു . വാദഗതികൾ കഴമ്പില്ലാത്തതായതിനാൽ ചട്ടപ്രകാരം സ്‌പീക്കർക്കുള്ള വീറ്റോ അധികാരം ഉപയോഗിച്ച് ബില് അവതരിപ്പിച്ചത് അംഗീകരിക്കുന്നു തടസ്സവാദം ഓവർ റൂൾ ചെയ്യുന്നു .അങ്ങനെ ബില്ല് അവതരിപ്പിച്ചു . തിരുവനതപുരം വരെ പോയത് കൊണ്ട് ഇടുക്കിയിൽ ഭൂസമരവും ഹർത്താലുമൊക്കെ നടത്തുന്ന കോൺഗ്രെസ്സുകാരുടെയും ജോസഫ് സാറിന്റെയും ഒക്കെ തനി നിറം കാണാൻ പറ്റി . ഇനി ഇതിനൊക്കെ മറുപടിയും മുട്ട് ന്യായങ്ങളുമൊക്കെയായി അവർ വരും അപ്പോൾ നമ്മളൊക്കെ മണ്ടന്മാരാകാതെ സഭ ടി വിയിലെ റെക്കോർഡ് ചെയ്തു വെച്ചിരിക്കുന്ന ആ ഭാഗങ്ങൾ ഒന്നൂടെ കാണുക.ഒരപ്പൻ മക്കളെ നിയമക്കുരുക്കിൽ പെടുത്തി എന്ന ചീത്തപ്പേര് ഭാവിയിൽ ഉണ്ടാകില്ല എന്നൊരാശ്വാസവുമായി ഇന്ന് തിരികെ നാട്ടിലെത്തി .
തോമസ് ജോൺ മരിയാപുരം

Facebook Comments Box

By admin

Related Post