Kerala News

നിയമസഭാ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Keralanewz.com

രുവനന്തപുരം: കേരള നിയമസഭയുടെ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആര്‍.ശങ്കരനാരായണൻ തമ്ബി, സി. അച്യുതമേനോൻ നിയമസഭാ മാധ്യമ അവാര്‍ഡ്, ഇ.കെ നായനാര്‍, കെ.ആര്‍ ഗൗരിയമ്മ നിയമസഭാ മാധ്യമ അവാര്‍ഡ്, ജി.

കാര്‍ത്തികേയൻ, സി.എച്ച്‌ മുഹമ്മദ് കോയ നിയമസഭാ മാധ്യമ അവാര്‍ഡ് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.

50,000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. 2022 ജനുവരി 1-നും 2022 ഡിസംബര്‍ 31-നും ഇടയില്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്തവയ്ക്കാണ് അവാര്‍ഡ്.

റിപ്പോര്‍ട്ട്/പ്രോഗ്രാമിന്റെ ആറ് പകര്‍പ്പ് സഹിതം അപേക്ഷ സെപ്റ്റംബര്‍ 8ന് വൈകീട്ട് 3നകം സെക്രട്ടറി, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 33 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക്: www.niyamasabha.org.

Facebook Comments Box