Kerala News

കിടങ്ങൂർ പഞ്ചായത്ത് ഭരണം ബി ജെ പി- യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിന്റെ തുടർച്ച തോമസ് റ്റി കീപ്പുറം

Keralanewz.com

കിടങ്ങൂർ :കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ ബിജെപിയുമായി ഉണ്ടാക്കിയ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ തുടർച്ചയാണ് കേവലം 3 അംഗങ്ങൾ മാത്രമുള്ള കിടങ്ങൂർ ഗ്രാമപഞ്ചായത്തിന്റെ ഭരണം 5 അംഗ ബിജെപിയുടെ പിന്തുണയോടെ യുഡിഎഫ് നേടിയതെന്ന് കേരള കോൺഗ്രസ് (എം) കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡണ്ടും എൽഡിഎഫ് കൺവീനറുമായ തോമസ് റ്റി കീപ്പുറം പറഞ്ഞു.എം.എൽ.എ മോൻസ് ജോസഫ് ന്റെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ നയവഞ്ചനയെ പിന്തുണക്കുന്നണ്ടോ എന്ന് വ്യക്തമാക്കുവാൻ യുഡിഎഫ് നേതാക്കൾ തയ്യാറാകണം.സംസ്ഥാനതലത്തിൽ പരീക്ഷിച്ചു വിജയിച്ച കോലീബി സഖ്യത്തിന്റെ കടുത്തുരുത്തി പതിപ്പാണ് കിടങ്ങൂരിൽ കണ്ടത്. യുഡിഎഫിന്റെ രാഷ്ട്രീയ വഞ്ചന ജനങ്ങളുടെ മുമ്പിൽ LDF തുറന്നുകാട്ടും. പുതുപ്പള്ളി അസംബ്ലി ഉപതെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സഹതാപ തരംഗം ഇല്ലെന്നതും വികസനം ചർച്ചയാകുന്നതും കണ്ട് ഭയവികലതരായ യുഡിഎഫുകാർ ബിജെപിയുടെ പിന്തുണ മൊത്തക്കച്ചവടത്തിലൂടെ നേടിയതിന്റെ തെളിവാണ് കിടങ്ങൂർ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook Comments Box