Sun. May 19th, 2024

എൽ ഡി എഫ് തെരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ജോസ് കെ മാണി എം പി ഇന്ന് ഉദ്ഘാടനം ചെയ്യും

By admin Aug 14, 2023
Keralanewz.com

പുതുപ്പള്ളി: എൽ.ഡി.എഫ് സ്ഥാനാർത്ഥി ജ യ്ക്ക് സി.തോമസിൻ്റെ കേന്ദ്ര പ്രചാരണ സമിതി ഓഫീസ് പമ്പാടിയിൽ വൈകിട്ട് 5 മണിക്ക് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്യുമെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു.

കേരള കോൺഗ്രസ് (എം) പ്രചാരണ പ്രവർത്തനങ്ങൾക്ക്
എം.എൽ.എമാർ നേതൃത്വം നൽകും

പുതുപ്പള്ളിയിൽ കേരളാ കോൺഗ്രസ് എം എം .എൽ .എ മാർക്കും നേതാക്കൾക്കുംതിരഞ്ഞെടുപ്പ് ചുമതലകൾ നൽകി.

അയർക്കുന്നം: പുതുപ്പള്ളിയിൽ വികസനവും രാഷ്ട്രീയവും ചർച്ചയാക്കിഇടതു സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പുവരുത്തുന്നതിന് ഉപതെരഞ്ഞെടുപ്പിൽ പ്രചാരണ ചുമതലകൾ ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജിന് വാകത്താനം, അകലകുന്നം, അയർക്കുന്നം പഞ്ചായത്തുകളും, അഡ്വ. ജോബ് മൈക്കിൾ എംഎൽഎയ്ക്ക് പുതുപ്പള്ളി, മണർകാട് അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎയ്ക്ക് പാമ്പാടി, കൂരോപ്പട, മീനടം പഞ്ചായത്തുകളുടെ ചുമതലയും നൽകിയിട്ടുള്ളതായി പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. ബേബി ഉഴുത്തുവാൽ, ജോസ് പാറേക്കാട്ട്, കെ ജെ ഫിലിപ്പ്, കെ പി ജോസഫ്, രാജേഷ് വാളിപ്ലാക്കൽ, ബൈജു പുതിയിടത്ത് ചാലിൽ, സാജൻ തൊടുക, സണ്ണി മാത്യു തുടങ്ങിയവർക്ക് സഹ ചുമതലകളും പാർട്ടി നൽകിയിട്ടുണ്ട്. ഇതുകൂടാതെ യൂത്ത് ഫ്രണ്ടും വനിതാ കോൺഗ്രസും കെഎസ് സി യും പ്രത്യേക സ്ക്വാഡ് പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടത്തും. നിയോജകമണ്ഡലം പ്രസിഡന്റ് ബെന്നി വടക്കേടത്തിന്റെ അധ്യക്ഷതയിൽ കൂടിയ നിയോജകമണ്ഡലം നേതൃ യോഗം പ്രൊഫ. ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. ജോസഫ് ചാമക്കാല, കെ പി ജോസഫ്,മാത്തുക്കുട്ടി ഞായർ കുളം, ഡാൻഡീസ് കൂനാനി, ആലിച്ചൻ മാത്യു,സുനിൽ കുന്നക്കാട്ട് , സണ്ണി മാന്തറ , ജോർജുകുട്ടി പുറ്റത്താങ്കൽ , ജോസ് കുടകശ്ശേരി, ജോയ് ഇലഞ്ഞിക്കൽ , ആലി മാത്യു , അമൽ ചാമക്കാല , റെനി വള്ളികുന്നേൽ , രാജു കുഴിവേലി , ജയ്മോൻ പുത്തൻപുര , ജിജോ വരിക്കമുണ്ട , ജോൺ മർക്കോസ് , പീറ്റർ വാതപ്പള്ളി , അഖിൽ കുഴിവേലി , അഭിലാഷ് തെക്കേതിൽ , ശാന്തി പ്രഭാത , അമ്പിളി പുല്ലുവേലി , കെ കെ രഘു , മനീഷ് പൂവത്തുങ്കൽ , സാബു കണിപ്പറമ്പിൽ , ഷാജു മുപ്പാത്തിയിൽ , ജെയിംസ് പാമ്പാടി , ബെന്നി ഇളങ്കാവിൽ , അശോക് മോസസ് എന്നിവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post