National NewsKerala NewsPolitics

രാഹുല്‍ ഗാന്ധിയെ ഒഴിവാക്കി പി.വി അൻവറിന്റെ റോഡ് നിര്‍മാണോദ്ഘാടനം

Keralanewz.com

മലപ്പുറം: രാഹുല്‍ ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യാനിരുന്ന വയനാട് മണ്ഡലത്തിലെ എട്ട് റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം രാഹുലിന്റെ അസാന്നിധ്യത്തിൽപി.വി അന്‍വര്‍ എം.എല്‍.എ നിര്‍വഹിച്ചു.

കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന റോഡുകളുടെ(പി.എം.ജി.എസ്.വൈ) നിര്‍മ്മാണോദ്ഘാടനമാണ് പി വി അൻവർ എം.എല്‍.എ നിര്‍വഹിച്ചത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ സര്‍ക്കുലര്‍ ലംഘിച്ചാണ് പി.വി അൻവര്‍ റോഡുകള്‍ ഉദ്ഘാടനം ചെയ്തതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

പി.വി അന്‍വറിന്‍റെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്നും കോണ്‍ഗ്രസ്‌ ആരോപിച്ചു. പി.എം.ജി.എസ്.വൈ റോഡുകള്‍ ഉദ്ഘാടനം ചെയ്യേണ്ടത് എം.പി മാരാണെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ സര്‍ക്കുലര്‍.

അതേസമയം മൂന്ന് ദിവസം നാല് ജില്ലകളിലായി വിവിധ പരിപാടികളില്‍ പങ്കെടുക്കാൻ രാഹുല്‍ ഗാന്ധി എംപി ഇന്നലെ കേരളത്തിലെത്തി. ഇന്ന് 9ന് പി.സീതിഹാജിയുടെ നിയമസഭാപ്രസംഗങ്ങള്‍ എന്ന പുസ്തകം കടവ് റിസോര്‍ട്ടിലെ ചടങ്ങില്‍ പ്രകാശനം ചെയ്യും. തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ന

Facebook Comments Box