AccidentKerala News

കിടങ്ങൂർ മീനച്ചിലാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി ‘

Keralanewz.com

പാലാ : കിടങ്ങൂരില്‍ മീനച്ചിലാറ്റില്‍ കുളിക്കുന്നതിനിടെ കാണാതായ പാമ്പാടി വെള്ളൂര്‍ മുതിരക്കുന്നേല്‍ ജസ്വിന്‍ റോയി എന്ന 21 കാരന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകീട്ട് 5 മണിയോടെ കിടങ്ങൂര്‍ ചെക്ക് ഡാമിന് കുറകെ നീന്തുന്നതിനിടയില്‍ ജസ്വിന്‍ ഒഴുകി പോവുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇന്നലെ തിരച്ചില്‍ നടത്തിയെങ്കിലും ഏഴ് മണിയോടെ ഇരുട്ടും അടിയൊഴുക്കും മൂലം തെരിച്ചില്‍ അവസാനിപ്പിച്ചു.

ഇന്ന് രാവിലെ തന്നെ പാലാ ഫയര്‍ഫോഴ്സും, സ്‌ക്യൂബ ടീമും ഈരാറ്റുപേട്ടയില്‍ നിന്നുള്ള ടീം നന്മക്കൂട്ടം ടീം എമര്‍ജന്‍സി പ്രവര്‍ത്തകരും നാട്ടുകാരും സംയുക്തമായി തിരച്ചില്‍ പുനരാംഭിച്ചിരുന്നു. രാവിലെ 9.45 ന് കോട്ടയത്ത് നിന്നെത്തിയ സ്‌ക്യൂബ ടീം അംഗങ്ങള്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലാ താലൂക്ക് ആശുപത്രിലേക്ക് മാറ്റി.

Facebook Comments Box