Sat. Apr 27th, 2024

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അക്രമം അനുവദിക്കില്ല ; കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി

By admin Nov 29, 2023
Keralanewz.com

മലപ്പുറം: കൊല്ലത്ത് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി.

പ്രതികള്‍ ഉപയോഗിച്ചത് വ്യാജ നമ്ബറുള്ള കാറായിരുന്നെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അത്തരക്കാര്‍ക്ക് എതിരേ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സിനിടയിലാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്.

സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തെരച്ചിലാണ് കുട്ടിക്ക് വേണ്ടി നടത്തിയതെന്നും ആയിരക്കണക്കിന് പോലീസുകാരും നാട്ടുകാരും കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങളില്‍ പങ്കെടുത്തെന്നും കേരളത്തിന്റെ മാനവീകതയും സാമൂഹിക ഐക്യവും പ്രകടമായ സമയമായിരുന്നു ഇതെന്നും അതു തന്നെയാണ് നവകേരളാ സദസ്സ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടിയുടെ സഹോദരനെ പ്രത്യേകമായി അഭിനന്ദിച്ച മുഖ്യമന്ത്രി തെരച്ചിലില്‍ പങ്കെടുത്ത പോലീസുകാരെയും നാട്ടുകാരെയും വിവരങ്ങള്‍ അപ്പപ്പോള്‍ കൈമാറിയ മാധ്യമങ്ങളെയും അഭിനന്ദിച്ചു.

വിവരങ്ങള്‍ അതാത് സമയത്ത് എത്തിച്ച്‌ ജനങ്ങളെ ജാഗരൂഗരാക്കുന്നതില്‍ മാധ്യമങ്ങള്‍ നല്ല പങ്കാണ് വഹിച്ചത്. എന്നിരുന്നാലും കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതാക്കി മാറരുതെന്നും പറഞ്ഞു. വല്ലാതെ ദു:ഖം അനുഭവിക്കുന്നവര്‍ക്ക് ഇടയിലേക്ക് ഔചിത്യമില്ലാതെ കടന്നു കയറരുതെന്നും അതിന്റെ സ്വയം നിയന്ത്രണം മാധ്യമങ്ങള്‍ കാട്ടണമെന്നും പറഞ്ഞു.

Facebook Comments Box

By admin

Related Post