Sat. May 4th, 2024

സ്‌കൂളിന് അവധി കിട്ടാന്‍ കുടിവെളള കാനില്‍ എലി വിഷം കലര്‍ത്തി; ഒന്‍പതാം ക്ലാസുകാരന്‍ പിടിയില്‍

By admin Nov 29, 2023
Keralanewz.com

ബെംംളൂരു: കര്‍ണാടകയില്‍ സ്‌കൂളില്‍ പോകാതിരിക്കാന്‍ വിദ്യാര്‍ഥി സ്വീകരിച്ച വേറിട്ട മാര്‍ഗം അറിഞ്ഞ് ഞെട്ടി പോലീസ്.

സ്‌കുളിന് അവധി പ്രഖ്യാപിക്കുന്നതിന് ഒന്‍മ്ബതാം ക്ലാസുകാരന്‍ കുടിവെളള കാനില്‍ എലി വിഷം കലര്‍ത്തുകയായിരുന്നു. ഇതറിയാതെ വെളളം കുടിച്ച മൂന്ന് വിദ്യാര്‍ഥികര്‍ അവശനിലയില്‍ ആശുപത്രിയില്‍ ചികിത്സ തേടിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഒന്‍പതാം ക്ലാസുകാരന്‍ പിടിയിലായത്.

കോലാര്‍ മൊറാജി ദേശായി റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ അഡ്മിനിസ്‌ട്രേറ്റീവ് ബേ്‌ളാക്കിനോട് ചേര്‍ന്ന് വെച്ചിരുന്ന കുടുവെളള കാനിലാണ് ഒന്‍പതാം ക്ലാസുകാരന്‍ എലി വിഷം കലര്‍ത്തിയത്. സാധാരണയായി വിദ്യാര്‍ഥികള്‍ അവിടെ പോയി വെളളം കുടിക്കാറില്ല. ദൗര്‍ഭാഗ്യവശാല്‍ മുന്ന് കുട്ടികള്‍ അവിടെ നിന്ന് വെളളം കുടിച്ചതോടെയാണ് അവശനിലയിലായത്.

സംഭവദിവസം ഒന്‍പതാം ക്ലാസുകാരന്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് പരിസരത്ത് കറങ്ങി നടന്നിരുന്നതായി ചില ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടി കുറ്റസമ്മതം നടത്തുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കിയ കുട്ടിയെ കൗണ്‍സിലിങ്ങിന് അയച്ചു.

കുറച്ചു ദിവസത്തെ അവധിക്ക് ശേഷം കഴിഞ്ഞ ദിവസമാണ് കുട്ടി വീട്ടില്‍ നിന്ന് സ്‌കുളില്‍ തിരിച്ചെത്തിയത്. അപ്രതീക്ഷിത സംഭവങ്ങള്‍ വല്ലതും ഉണ്ടായാല്‍ സ്‌കൂളിന് അവധി പ്രഖ്യാപിക്കുമെന്ന് കരുതയാണ് കുട്ടി കടുംകൈ ചെയ്തതെനഎനാണ് പോലീസ് പറയുന്നത്. അവധി പ്രഖ്യാപിച്ചാല്‍ ഉടന്‍ തന്നെ വീട്ടിലേക്കു പോകാമല്ലോ എന്ന് കരുതിയാണ് കുട്ടി കുടിവെളള കാനില്‍ എലിവിഷം കലര്‍ത്തിയതെന്ന് എസ്പി കെ.എം ശാന്തരാജു പറഞ്ഞു.

Facebook Comments Box

By admin

Related Post