Kerala NewsLocal NewsPolitics

തന്റെ വീട്ടില്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് യോഗം നടന്നെന്ന ആരോപണം തള്ളി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Keralanewz.com

കോട്ടയം : തന്റെ വീട്ടില്‍ കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് യോഗം നടന്നു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

കോണ്‍ഗ്രസിന്റെ എ ഗ്രൂപ്പ് യോഗം തിരുവഞ്ചൂരിന്റെ കോട്ടയം നഗരത്തിലെ വീട്ടില്‍ തിങ്കളാഴ്ച നടന്നതായി പുറത്തു വന്ന ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു തിരുവഞ്ചൂര്‍. അത്തരം ഒരു കാര്യം നടന്നിട്ടേയില്ലെന്ന്്് തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ വീട്ടില്‍ ഗ്രൂപ്പ് യോഗം നടന്നിട്ടില്ലെന്നും താനായിട്ട് അത് വിളിച്ചു ചേര്‍ക്കത്തുമില്ലെന്നും അക്കാര്യത്തില്‍ തന്റേത് സുനിശ്ചിത തീരുമാനമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ആരോപണത്തില്‍ പറയുന്ന സമയത്ത് താനും ഭാര്യയും വീട്ടില്‍ പോലും ഇല്ലായിരുന്നെന്നും കുമാരനല്ലൂരിലെ മറ്റൊരു സ്ഥലത്തായിരുന്നെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. തന്നെയുമല്ല വീട്ടി കെപിസിസിയുടെ അച്ചടക്ക സമിതി അദ്ധ്യക്ഷനാണ് നിലവില്‍ തിരുവഞ്ചൂര്‍.

തനിക്കെതിരേ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ഈ രീതിയിലുള്ള ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ ചില തല്‍പ്പര കക്ഷികളകാണെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു. നേരത്തേ എറണാകുളത്ത് ബെന്നി ബെഹന്നാന്റെ നേതൃത്വത്തില്‍ ഗ്രൂപ്പ്‌യോഗം ചേര്‍ന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതി തിരുവഞ്ചൂര്‍ നേതൃത്വം നല്‍കുന്ന അച്ചടക്ക സമിതിക്ക് മുന്നിലുണ്ട്. അതിനിടയിലാണ് തന്റെ വീട്ടില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നെന്ന രീതിയില്‍ തിരുവഞ്ചൂരിനെതിരേ ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

Facebook Comments Box