Fri. May 17th, 2024

മൂന്നു തലമുറയുടെ പ്രവർത്തന പാരമ്പര്യവുമായി തോമസുകുട്ടി വരിക്കയിൽ യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജക മണ്ഡലം കമ്മിറ്റിയെ നയിക്കും.

By admin Aug 18, 2023
Keralanewz.com

പാലാ: കേരള യൂത്ത് ഫ്രണ്ട് (എം) മെബർഷിപ്പ് ക്യാമ്പയിനിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പുതിയ യുവജനങ്ങളെ ആകർഷിച്ച സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള പാലാ നിയോജക മണ്ഡലം കമ്മിറ്റിയെ തോമസുകുട്ടി വരിക്കയിൽ നയിക്കും. സംഘടനാ തിരഞ്ഞെടുപ്പിൽ ഏകകണ്ഠമായി തോമസുകുട്ടി വരിക്കയിലിനെ പ്രസിഡന്റ് ആയും ജയിംസ് പൂവത്തോലിയെ ഓഫീസ്ചാർജ് ജനറൽ സെകട്ടറി ആയും തിരഞ്ഞെടുത്തു. വാർഡ് കമ്മിറ്റികൾ മുഖാന്തരം മെമ്പർഷിപ്പുകൾ വിതരണം ചെയ്യുകയും ജനാധിപത്യ രീതിയിൽ പ്രതിനിധ്യ സ്വഭാവത്തോടെ മേൽ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കുന്ന സെമി കേഡർ സംവിധാനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപി വിഭാവനം ചെയ്ത കരുത്തുറ്റ സംഘടനാ സംവിധാനമുള്ള യുവജനപ്രസ്ഥാനവുമായി കേരള യൂത്ത് ഫ്രണ്ട് (എം) പാലായിൽ മാറി. പാലാ നിയോജകമണ്ഡലത്തിലെ 13 പഞ്ചായത്തുകളിലും ശക്തമായ മണ്ഡലം കമ്മിറ്റികൾ നിലവിൽ വന്നത് യൂത്ത് ഫ്രണ്ട് (എം) -ന്റെ കരുത്തിന്റെ, ആഴമേറിയ വേരോട്ടത്തിന്റെ ശക്തി പ്രകടമായി.മൂന്ന് തലമുറകളുടെ കേരള കോൺഗ്രസ് എം പ്രവർത്തന പാരമ്പര്യ ഊർജമുള്ള തോമസുകുട്ടി പാലാ ടൗണിലെ നിറസാന്നിധ്യവും പാലായിലെ വ്യാപാരിയും മികച്ച യുവ കർഷകനുമാണ്. തന്റെ പതിനാലാം വയസിൽ KSC (M) ലൂടെ വിദ്യാർത്ഥി യുവജന രാഷ്ട്രീയ രംഗത്തെത്തി.കേരള യൂത്ത് ഫ്രണ്ട് (എം) ഭരണങ്ങാനം മണ്ഡലം വൈസ് പ്രസിഡണ്ട് മണ്ഡലം സെക്രട്ടറി,പാലാ നിയോജകമണ്ഡലം സെക്രട്ടറി , കോട്ടയം ജില്ലാ സെക്രട്ടറി,സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, സംസ്ഥാന വൈസ് പ്രസിഡണ്ട് തുടങ്ങിയ സംഘടനാപരമായ ചുമതലകൾ നിർവഹിച്ചതിനുശേഷമാണ് പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ആയി ചുമതലിക്കുന്നത്. പാർട്ടി പ്രതിസന്ധി നേരിട്ട കാലഘട്ടത്തിൽ മാതൃസഘടനയോട് അചഞ്ചലമായ കൂറ് പുലർത്തി ജോസ് കെ മാണിക്ക് പിന്നിൽ യുവജനങ്ങളെ ഉറപ്പിച്ച് നിർത്തിയതിൽ തോമസ്കുട്ടിയുടെ പങ്ക് വലുതായിരുന്നു. ജോസ് കെ മാണി എം പി പാർട്ടി വൈസ് ചെയർമാൻ ആയിരുന്നപ്പോൾ നയിച്ച കേരള യാത്രയിൽ കാസർഗോഡ് മുതലുള്ള ഒട്ടുമിക്ക സ്ഥലങ്ങളിലും അദ്ദേഹത്തോടൊപ്പം ജാഥ അംഗമായിരുന്നു.കെഎം മാണിസാറുമായും ജോസ് കെ മാണി എം പി യുമായും ആത്മബന്ധം പുലർത്തി പോന്ന തോമസുകുട്ടി വരിക്കയിൽ പാലാ നിയോജകമണ്ഡലം കമ്മിറ്റിയെ ശക്തമായ പ്രവർത്തനങ്ങളുള്ള കെട്ടുറപ്പുള്ള യുവജന സംഘടനയായി വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം വയ്ക്കുന്നത്.
എലിക്കുളം മണ്ഡലത്തിൽ നിന്നും സമാനമായ രാഷ്ടീയ പാരമ്പര്യവും സഘാടന മികവും കൊണ്ട് ചെറിയ കാലഘട്ടത്തിൽ തന്നെ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച ജെയിംസ് പൂവത്തോലി KSC യിലൂടെ രാഷ്ട്രീയ രംഗത്ത് എത്തി. പ്രവർത്തനമികവിന്റെ അംഗീകാരമായി ചെറുപ്രായത്തിൽ തന്നെ കേരള കോൺഗ്രസ് പാർട്ടിയുടെ വാർഡ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. കേരള യൂത്ത് ഫ്രണ്ട് (എം) എലിക്കുളം മണ്ഡലം ഓഫീസ്ചാർജ് ജനറൽ സെക്രട്ടറി,പാലാ നിയോജക മണ്ഡലം സെക്രട്ടറി കോട്ടയം ജില്ലാ കമ്മിറ്റി അംഗം ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങിയ മേഖലകളിൽ മികവ് തെളിയിച്ചതിനുശേഷം ആണ് പാലാ നിയോജകമണ്ഡലം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി എന്ന പദവിയിലെത്തുന്നത്.എലിക്കുളത്തെയും പൈകയിലേയും വിവിധ മത സാമുദായിക സാംസ്കാരിക സംഘടനകളുടെ നേതൃസ്ഥാനത്തുള്ള ജയിംസിന്റെ നേതൃപാടവും യൂത്ത് ഫ്രണ്ട് എം പാലാ നിയോജക മണ്ഡലം കമ്മിറ്റിക്ക് എന്നും മുതൽക്കൂട്ടാണ്. മികച്ച യുവ കർഷകനായും ക്ഷീര കർഷകനായും അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
തോമസുകുട്ടി വരിക്കയിലിനും ജയിംസ് പുവത്തോലിയുടെയും നേതൃത്വത്തിൽ കരുത്തരായ ജന സ്വാധീനമുള്ള യുവ നേതാക്കന്മാരാണ് നിയോജക മണ്ഡലം കമ്മിറ്റിയെ നയിക്കുന്നത്. കൂടുതൽ കരുത്തോടെ മികവോടെ പാലായുടെ സമഗ്ര വികസനം ഉറപ്പാക്കി യുവജന പ്രശനങ്ങൾ എറ്റെടുത്ത് സെമി കേഡർ സ്വഭാവത്തോട് മുന്നോട്ട് പോകാൻ കേരള യൂത്ത് ഫ്രണ്ട് (എം) ന് കഴിയും.

Facebook Comments Box

By admin

Related Post