International NewsKerala NewsNational News

യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; ഓണക്കാലത്ത് വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച്‌ സൗദി എയര്‍ലൈന്‍സ്

Keralanewz.com

റിയാദ്: യാത്രക്കാര്‍ക്ക് വമ്ബൻ ഓഫറുമായി സൗദി എയര്‍ലൈന്‍സ്. എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്നതാണ് പുതിയ ഓഫര്‍

ആഗസ്റ്റ് 17 വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് 30 ബുധനാഴ്ച വരെ വാങ്ങുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫര്‍ ലഭിക്കുക. സെപ്തംബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ യാത്ര ചെയ്യാവുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവ് നല്‍കുന്നത്. ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാനും ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യാനും ഇളവ് ലഭിക്കുന്നതാണ്.

‘നിങ്ങളുടെ സ്വപ്‌ന ലക്ഷ്യസ്ഥാനങ്ങള്‍ അടുത്തിരിക്കുന്നു’ എന്ന തലക്കെട്ടോടെ എക്‌സ് പ്ലാറ്റ്‌ഫോമിലാണ് സൗദി എയര്‍ലൈന്‍സ് ഓഫര്‍ സംബന്ധിച്ച അറിയിപ്പ് പ്രഖ്യാപിച്ചത്. കൂടാതെ സൗദിയയുടെ വെബ് സൈറ്റിലും നിരക്കിളവിൻ്റെ വിശദാംശങ്ങളുണ്ട്.

രാജ്യത്തേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായണ് സൗദി വിമാന കമ്ബനി ടിക്കറ്റ് നിരക്കില്‍ ഓഫര്‍ പ്രഖ്യാപിച്ചത്. സൗദിയ എയര്‍ലൈൻസ് സര്‍വീസ് നടത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രകള്‍ക്കും ആനൂകൂല്യം ലഭിക്കും. വിമാന കമ്ബനിയുടെ വെബ് സൈറ്റ് വഴിയോ മൊബൈല്‍ ആപ്പിലൂടെയോ ടിക്കറ്റുകള്‍ നേടാം.

Facebook Comments Box