Kerala News

രാമപുരം സർവീസ് സഹകരണ ബാങ്കിൽ തിരഞ്ഞെടുപ്പ് കാഹളം ഉയർന്നു.

Keralanewz.com

പാലാ:രാമപുരത്തെ കേരളാ കോൺഗ്രസ് (എം) നേതാവും ഉഴവൂർ ബ്ലോക്ക് മെമ്പറും ആയ
ബൈജു ജോൺ പുതിയിടത്തുചാലിൽ നേതൃത്വം കൊടുക്കുന്ന സഹകരണ ജനാധിപത്യ മുന്നണി ബാങ്ക് പിടിക്കാൻ അരയും തലയും മുറുക്കി പ്രചാരണ രംഗത്തു മുന്നേറുന്നു

രാമപുരത്തെ പ്രമുഖരെ സ്ഥാനാർത്ഥികളായി അവതരിപ്പിച്ച് ബാങ്ക് ഭരണം പിടിക്കുന്നതിനാണ് സഹകരണ മുന്നണിയുടെ ശ്രമം. ബേബി ഉഴുത്തുവാൽ, വി.ജി. വിജയകുമാർ വാഴചാരിക്കൽ , ടൈറ്റസ് മാത്യു ചിറ്റടിച്ചാലിൽ, ജാന്റിഷ് എം റ്റി മുളയന്താനത്ത് സന്തോഷ് ബാബു പ്രശാന്ത് നിവാസ് , മോഹനൻ കെ പി കരിയാത്തും പാറ, വിനോദ് തോമസ് വെട്ടിക്കുഴിച്ചാലിൽ , ബേബി ഇടക്കാനാൽ എന്നിവർ ജനറൽ സീറ്റിലും, ബൈജു ജോൺ പുതിയിടത്തു ചാലിൽ നിക്ഷേപ വിഭാഗത്തിലും , സാവിത്രി രാജു രാജ്ഭവൻ, ജെസ്സി എബ്രാഹം വയലിൽ പുളിയാനിക്കൽ , ആശാ സലി കിഴക്കേക്കര എന്നിവർ വനിതാ സംവരണത്തിലും , അഡ്വ. പയസ് രാമപുരം, മുല്ലമംഗലത്ത് പട്ടികജാതി സംവരണത്തിലും മത്സരിക്കുന്നു.
രാമപുരത്ത് മുന്നണിക്കുള്ള സ്വീകാര്യത വോട്ടാക്കിമാറ്റാനുള്ള തീവ്ര പരിശ്രമത്തിലാണ് നേതാക്കൾ .

Facebook Comments Box