Kerala News

കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് സ്വതന്ത്ര അംഗം മത്തായി മാത്യു മൂന്നുതുണ്ടത്തിൽ കേരളാ കോൺഗ്രസ് (എം)ൽ ചേർന്നു.

Keralanewz.com

കടപ്ലാമറ്റം: ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച മത്തായി മാത്യു മൂന്നു തുണ്ടത്തിൽ കേരള കോൺഗ്രസ് (എം)ൽ ചേർന്ന് പ്രവർത്തിക്കുന്നതിന് തീരുമാനിച്ചു. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ജനങ്ങൾക്ക് നന്മ ചെയ്ത് പ്രവർത്തിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായിട്ടുള്ള കേരള കോൺഗ്രസ് ( എം) പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുന്നതാണ് നാടിൻറെ വികസന പ്രവർത്തനങ്ങൾ നേടിയെടുക്കുന്നതിന് സഹായകമെന്ന് അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് പാർട്ടിയുടെ ജില്ലാ പ്രസിഡണ്ട് പ്രൊഫസർ ലോപ്പസ് മാത്യു ,കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡണ്ട് ശ്രീ തോമസ് ടി കീപ്പുറം ,ജില്ലാ പഞ്ചായത്ത് അംഗം ശ്രീ പി എം മാത്യു,പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ശ്രീ.പയസ് കുര്യൻ ഓരത്തേൽ , ശ്രീ.ജോസഫ് സൈമൺ , ശ്രീ.തോമസ് പുളുക്കിയിൽ കേരള കോൺഗ്രസ് (എം) ജില്ലാകമ്മിറ്റി അംഗം ശ്രീ ജോസ് പാണ്ടംപടം കേരള കോൺഗ്രസ് (എം ) മണ്ഡലം പ്രസിഡണ്ട് ശ്രീ ബേബി കുടിയിരുപ്പിൽ , പാർട്ടി പത്താം വാർഡ് പ്രസിഡണ്ട് ശ്രീ K U ബെബാസ്റ്റ്യൻ കുറുവന്താനം.,ശ്രീ ബാബു ചേലയ്ക്കാട്ടുപറമ്പിൽ , ശ്രീ ബാബു പാറേക്കാട്ടിൽ . ശ്രീ. അപ്പച്ചൻ മാത്യു എന്നിവർ സന്നിഹിതരായിരുന്നു.

Facebook Comments Box