FilmsMovies

പ്രായമായ സ്ത്രീയായിരുന്നു, എന്റെ പിന്‍ഭാഗത്ത് അവര്‍ അമര്‍ത്തി പിടിച്ചു.: ദുൽഖർ സൽമാൻ

Keralanewz.com

ആരാധകര്‍ തന്നെ അപ്രതീക്ഷിതമായി ചുംബിക്കുകയും അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് ദുല്‍ഖര്‍ തുറന്നുപറഞ്ഞത്.പ്രായമായ സ്ത്രീകളില്‍ നിന്നാണ് താരത്തിന് മോശം അനുഭവമുണ്ടായിട്ടുള്ളത്. ഫോട്ടോ എടുക്കാനായി അടുത്ത് വന്ന് അപ്രതീക്ഷിതമായി കവിളില്‍ ചുംബിക്കും എന്നാണ് താരം പറയുന്നത്. നമ്മള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്ബോള്‍ ഉണ്ടാകുന്ന അപ്രതീക്ഷിത നീക്കം ഞെട്ടിക്കാറുണ്ടെന്നും താരം പറഞ്ഞു. യൂട്യൂബര്‍ രണ്‍വീര്‍ അലബാബാദിയയുമായി സംസാരിക്കുകയായിരുന്നു താരം.

പ്രായമായ സ്ത്രീയായിരുന്നു, എന്റെ പിന്‍ഭാഗത്ത് അവര്‍ അമര്‍ത്തി പിടിച്ചു. അവര്‍ എന്തിനാണ് അത് ചെയ്തത് എന്നറിയില്ല. അത് എന്നെ വളരെ അധികം ബുദ്ധിമുട്ടിച്ചു. സാധാരണ ഒരു പിടുത്തമായിരുന്നില്ല അത്. അവര്‍ വിരലുകള്‍ അമര്‍ത്തി ഞെക്കിഞെരിച്ചു. എനിക്ക് വളരെ അധികം വേദനിച്ചു. അവര്‍ക്ക് നല്ല പ്രായമുണ്ടായിരുന്നു. എന്താണ് അതിനര്‍ത്ഥമെന്നുപോലും എനിക്ക് അറിയാന്‍ കഴിഞ്ഞില്ല. ഞാന്‍ സ്‌റ്റേജില്‍ ഒരുപാട് പേര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു. ആന്റി, ദയവായി ഇവിടെ വന്നു നില്‍ക്കു എന്ന് ഞാന്‍ അവരോട് പറഞ്ഞു.- ദുല്‍ഖര്‍ വ്യക്തമാക്കി.

Facebook Comments Box