Fri. May 17th, 2024

വിമത വൈദികർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കി. ബിജെപി കേരളാ നേതൃത്വം വഴിയും നീക്കം.

By admin Aug 19, 2023
Keralanewz.com

ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസിലിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ വിമതവിഭാഗം വൈദികരും ഒരു വിഭാഗം വിശ്വസികളും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കി. ആര്‍ച്ച് ബിഷപ്പ് മാര്‍ സിറില്‍ വാസില്‍ വത്തിക്കാനില്‍നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അയച്ച പ്രതിനിധിയാണോയെന്ന് ഉറപ്പുവരുത്തണമെന്നും നയതന്ത്ര പരിരക്ഷയുണ്ടോയെന്ന് ഉറപ്പാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. നയതന്ത്ര പരിരക്ഷയില്ലെങ്കില്‍ മാര്‍ സിറില്‍ വാസിലിനെ രാജ്യത്തുനിന്ന് പുറത്താക്കണമെന്നും വിമതര്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നല്‍കിയ പരാതിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

Facebook Comments Box

By admin

Related Post