Fri. May 17th, 2024

ഏഴരപ്പൊന്നാനയുടെ നാട്ടിൽ സുവർണ്ണ ശോഭയിൽ ജിൻ സ് കുര്യന് രണ്ടാമൂഴം

By admin Aug 21, 2023
Keralanewz.com

ഏറ്റുമാനൂർ :കേരള യൂത്ത് ഫ്രണ്ട് (എം) ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റായി ജീൻസ് കുര്യൻ കുളങ്ങര വീണ്ടും ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി ഡൊമിനിക് ചെറുകാട്ടിൽ ഉൾപ്പെടെ മികവാർന്ന നിയോജകമണ്ഡലം കമ്മിറ്റിയാണ് നിലവിൽ വന്നത്. കേരള കോൺഗ്രസ് (എം ) ചെയർമാൻ ശ്രീ ജോസ് കെ മാണി എം പി വിഭാവനം ചെയ്യുന്ന സെമി കേഡർ സംഘടന സംവിധാനത്തിലേക്ക് യൂത്ത് ഫ്രണ്ട് (എം)നെ സമഗ്രമായി വളർത്തിയെടുക്കാനാണ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രഥമമായി ലക്ഷ്യം വെക്കുന്നത്. കേരള കോൺഗ്രസ് (എം) പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട നിയോജകമണ്ഡലമായ ഏറ്റുമാനൂർ നിയോജകമണ്ഡലം കേരള യൂത്ത് ഫ്രണ്ട് (എം) ന് അനവധി ജില്ലാ – സംസ്ഥാന നേതാക്കന്മാരെ സംഭാവന ചെയ്യുവാൻ കഴിഞ്ഞിട്ടുണ്ട്. പ്രതിസന്ധികൾക്കിടയിലും കേരള യൂത്ത് ഫ്രണ്ട് മെമ്പർഷിപ്പ് ക്യാമ്പയിനും മണ്ഡലം തിരഞ്ഞെടുപ്പുകളും വിജയികരമായി പൂർത്തിയാക്കുവാൻ ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റിക്ക് കഴിഞ്ഞു.ഒരു അഡ് ഹോക്ക് കമ്മിറ്റി ഉൾപ്പെടെ മുഴുവൻ മണ്ഡലം കമ്മിറ്റികളും രൂപീകരിച്ചത് ഏറ്റുമാനൂരിലെ യൂത്ത് ഫ്രണ്ട് (എം) ന്റെ സംഘടന കരുത്ത് വിളിച്ചോതുന്നു.
കുടിയേറ്റ കർഷകന്റെ മനകരുത്തുമായി മധ്യതിരുവതാംകൂറിന്റെ പഴയ വാണിജ്യ തലസ്ഥാനമായ അതിരമ്പുഴയിൽ നന്നേ ചെറുപ്പത്തിൽ സ്ഥിരതാമസമാക്കിയ ജിൻസ് കുര്യൻ,അതിരമ്പുഴയിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമാണ്.
പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അവസരങ്ങളാക്കി മാറ്റാൻ കഴിവുള്ള ശാന്തനും സൗമ്യനുമായ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ജിൻസ് കുര്യൻ, തന്നിൽ ഏൽപ്പിച്ച ഉത്തരവാദത്വം ഏറ്റവും ഭംഗിയായി കൈകാര്യം ചെയ്യ്തു എന്ന് മാത്രമല്ല ചെറുപ്പക്കാരെ യൂത്ത് ഫ്രണ്ടിലൂടെ പാർട്ടിലേക്കു ആകർഷിക്കാനും അവരെ നേതൃത്വത്തിലേക്കു വളർത്തിയെടുക്കാനും സാധിച്ചു. ജനകീയ പ്രശ്നങ്ങളിൽ എന്നും പൊതു സമൂഹത്തോടൊപ്പം നിന്ന് പ്രവർത്തിച്ച ജിൻസിന് കോവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനയുടെയും, കേരള പോലീസിന്റെയും പ്രത്യേക ആദരവ് നൽകപ്പെട്ടു.
KSC (M) ലൂടെ വിദ്യാർത്ഥി യുവജന രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ജിൻസ് KSC (M) അതിരമ്പുഴ മണ്ഡലം സെക്രട്ടറി,ഏറ്റുമാനൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ജില്ലാ കമ്മിറ്റി അംഗം യൂത്ത് ഫ്രണ്ട് (എം) മണ്ഡലം സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം, സംസ്ഥാന കമ്മിറ്റി അംഗം.എന്നിലകളിൽ പ്രവർത്തന മികവ് തെളിയിച്ച ശേഷം യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയുടെ പ്രതിസന്ധിഘട്ടത്തിൽ യൂത്ത് ഫ്രണ്ടിന്റെ നിലവിലുണ്ടായിരുന്ന ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡണ്ടും ഭൂരിഭാഗം മണ്ഡലം പ്രസിഡന്റുമാരും എതിർചേരിയിലേക്ക് നീങ്ങിയപ്പോഴും ജോസ് കെ മാണിസാന്റെ ഒപ്പം അടിയുറച്ചു നിന്നുകൊണ്ട് യൂത്ത് ഫ്രണ്ട് (എം) നെ പുനസംഘടിപ്പിക്കുവാൻ ജിൻസിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽ കഴിഞ്ഞു.ജിൻസിന്റെ നേതൃത്വത്തിൽ നടത്തിയ “ആക്രി ചലഞ്ച് ” സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ആക്രി ചലഞ്ചിലൂടെ ലഭിച്ച പണംകൊണ്ട് 110 മൊബൈൽ ഫോണുകൾ അതിരമ്പുഴയിലെ സ്കൂളുകളിലെ പാവപ്പെട്ട കുട്ടികൾക്ക് ഓൺ ലൈൻ പഠനത്തിനായി നൽകുവാൻ കോവിഡ് കാലത്ത് കഴിഞ്ഞത് വലിയ നേട്ടമായി.യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം ക്യാബ് , രാമപുരം ജില്ലാ ക്യാബ് ,സംസ്ഥാന സമ്മേളനം,സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള ബൈക്ക് റാലി , പെട്രോൾ ഡീസൽ വിലവർധനവിനെതിരെ നടത്തിയ ഏറ്റുമാനൂർ പോസ്റ്റ് ഓഫീസ് ഉപരോധം, നൈറ്റ് മാർച്ച്,ജിൻസിന്റെ സംഘാടന മികവിന് ഉദാഹരണങ്ങൾ ഏറെ..
അതിരമ്പുഴ നവോദയ ക്ലബ് പ്രസിഡന്റ് , സെന്റ് മേരിസ് പ്രീ പ്രൈമറി സ്കൂൾ അതിരമ്പുഴ PTA പ്രസിഡന്റ് തുടങ്ങിയ നിലകളിൽ വിപുലമായ പ്രവർത്തന മേഖലകൾ . വിജയിച്ച സ്വയം സംരംഭകനായ , മികച്ച പ്രാസംഗികൻ കൂടിയായ ജിൻസിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂർ യൂത്ത് ഫ്രണ്ട് സംഘടനാ മികവിൽ കൂടുതൽ ഉയരത്തിൽ എത്തും എന്നുറപ്പിക്കാം
ഏറ്റുമാനൂർ മുൻസിപ്പൽ മണ്ഡലത്തിൽ നിന്നുള്ള ഡൊമിനിക്ക് ചെറുകാട്ടിൽ KSC (M) ലൂടെ സജീവ രാഷ്ട്രീയ രംഗത്തെത്തി.പാരമ്പര്യ കേരള കോൺഗ്രസ് കുടുംബത്തിൽ അംഗമായ ഡോമിനിക് KSC M ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറി, നിയോജന സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തന മികവ് തെളിയിച്ച ശേഷം വിദേശ ജോലി നേടി.പ്രവാസ ജീവിതത്തിനൊടുവിൽ നാട്ടിൽ തിരിച്ചെത്തി സ്വന്തമായി ബിസിനസ് ആരംഭിച്ച ഡോമിനിക്ക് യൂത്ത് ഫ്രണ്ട് ( M )ൽ വീണ്ടും സജീവമായി. കഴിഞ്ഞതവണ യൂത്ത് ഫ്രണ്ട് (എം) ഏറ്റുമാനൂർ മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. പുനഃസംഘടനയിൽ യൂത്ത് ഫ്രണ്ടിന്റെ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായി ഡൊമിനിനെ തെരഞ്ഞെടുത്തു.മികച്ച സംഘാടകനും കറയറ്റ സംഘടനാ പ്രവർത്തകനുമായ ഡൊമിനിക്കിന്റെ നേതൃത്വം ഏറ്റുമാനൂർ യൂത്ത് ഫ്രണ്ട് (എം ) വലിയ കരുത്തേകും.
കേരള യൂത്ത് ഫ്രണ്ട് എമ്മിന്റെ അഭിമാനമായിരുന്ന, അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ബാബു ചാഴികാടന്റെ കർമ്മമണ്ഡലത്തിൽ കേരള യൂത്ത് ഫ്രണ്ട് (എം) ന്റെ ഭാവി ശോഭനമാണ്

Facebook Comments Box

By admin

Related Post