Thu. May 2nd, 2024

എറണാകുളം വിമത വൈദികർക്കെതിരെ കടുത്ത നടപടി. 100 ഇലധികം വൈദികരെ തരം താഴ്ത്തും. പകരം വൈദികരെ സന്യാസ സമൂഹങ്ങളിൽ നിന്നും കണ്ടെത്തും. കൂടാതെ എറണാകുളം അതിരൂപതയെ വിഭജിക്കുകയും ചെയ്യും.

By admin Aug 21, 2023 #Rebel Priests
Keralanewz.com

മാർപാപ്പ യുടെ കല്പന ലംഘിച്ച എറണാകുളം അതിരൂപതയിലെ നൂറോളും വൈദികർക്കെതിരെ നടപടി എടുക്കും ഓഗസ്റ്റ് 20 മുതൽ സിനഡ് കുർബാന അർപ്പിക്കണം എന്നുള്ള വത്തിക്കാൻ പ്രധിനിധി സിറിൽ വാസിൽന്റെ കല്പന ലംഘിച്ചു കത്തോലിക്കാ സഭ വിലക്കിയ കുർബാന ചൊല്ലിയതിനാൽ ആണ് നടപടി.

വിമത നേതൃ നിരയിലുള്ള 100 വൈദികരെ ആണ് കാനോൻ നിയമ പ്രകാരം സസ്‌പെൻഡ് ചെയ്യുക. പിന്നീട് ഇവരെ വീണ്ടും സിറോ മലബാർ സഭയുടെ ആരാധനാ ക്രമ പഠനത്തിനായി രണ്ടു വർഷത്തേക്ക് അയക്കും. പിന്നീട് ഇവർക്ക് വീണ്ടും വൈദിക ജോലിയിൽ തുടരാം. എന്നാൽ ഇത്‌ അംഗീകരിച്ചു പോവാത്തവരെ സഭയിൽ നിന്നും തന്നെ പുറത്താക്കും. പ്രമുഖ ആരാധന ക്രമ പണ്ഡിതർക്കൊപ്പം ആയിരിക്കും ഇവർക്ക് ട്രെയിനിങ് നൽകുക. ആരാധന ക്രമത്തിൽ ഉള്ള അറിവില്ലായ്മ അണിവരുടെ പ്രശ്നം എന്നാണ് മേജർ ആർച്ച് ബിഷപ്പിന്റെ നിഗമനം. ആയതിനാൽ നന്നാവാനുള്ള അവസരം നൽകുക എന്നതാണ് ലക്ഷ്യം. പരിശുദ്ധ കുർബാനയെ പറ്റി ഇവർക്ക് ഒരു വർഷത്തോളം ക്ലാസുകൾ നൽകും. കൂടാതെ വ്യക്തത്വ വികസന സെമിനാർ, ധ്യാനം ഇവയും കൂടിക്കും രണ്ടര വർഷത്തിന് ശേഷം നടത്തുന്ന പരീക്ഷയിൽ പാസാവുന്നവരെ മാത്രം ആയിരിക്കും ഇടവക വികാരിമാരായി തിരിച്ചെടുക്കുക.

വിവിധ സന്യാസ സമൂഹങ്ങളിൽ നിന്നും 125 വൈദികരെ എറണാകുളം രൂപതയിലെ പള്ളികൾക്കായി നിയമിച്ചേക്കും. എം എസ് ടി, സി എം ഐ, എം സി ബി എസ് വൈദികരാവും ഇവർക്കു പകരം എത്തുക.

ഇത്‌ കൂടാതെ എറണാകുളം അങ്കമാലി അതിരൂപതയെ രണ്ടായി വിഭജിക്കുന്ന പ്രാരംഭ നടപടികളും ഉടൻ ഉണ്ടാവും

Facebook Comments Box

By admin

Related Post