Fri. May 3rd, 2024

സിറോമലബാര്‍ സഭാ സിനഡിന് തുടക്കം;വിമതർക്കെതിരെ നടപടി മുഖ്യ വിഷയം.

By admin Aug 22, 2023 #Syromalabar
Keralanewz.com

ഏകീകരിച്ച കുര്‍ബാനരീതി സ്വീകരിക്കാൻ തയ്യാറാകാത്ത എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്കും വിശ്വാസികളുടെ സംഘടനാ ഭാരവാഹികള്‍ക്കും എതിരായ ശിക്ഷാനടപടി സിറോമലബാര്‍ സഭയുടെ 31-ാം സിനഡിന്റെ ഇന്നലെ ആരംഭിച്ച മൂന്നാം സമ്മേളനം ചര്‍ച്ച ചെയ്യും.

മാര്‍പ്പാപ്പയുടെ പ്രതിനിധി ആര്‍ച്ച്‌ ബിഷപ്പ് സിറില്‍ വാസിലിനെതിരെ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലുണ്ടായ പ്രതിഷേധം നീതീകരിക്കാനാകാത്തതും ക്രൈസ്തവിരുദ്ധവുമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സിനഡിൽ പറഞ്ഞു.

കത്തോലിക്കാ കൂട്ടായ്മയെ നഷ്ടപ്പെടുത്തുന്ന അച്ചടക്കരാഹിത്യം സഭയ്ക്ക് അപകടകരമാണെന്ന് ബിഷപ്പ്സി റില്‍ വാസില്‍ പറഞ്ഞു.

എന്തു നടപടി എടുക്കണമെന്ന് സിനഡിൽ തീരുമാനം ഉണ്ടാകും. 10 വൈദികർക്ക് നിലവിൽ നോട്ടീസ് നൽകി. ഏകദേശം 100 വൈദികരെ ഈ വിഷയത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ പലർക്കെതിരെയും മറ്റു പരാതികളും സിനഡിന് മുന്നിലുണ്ട്. തീവ്രവാദി സംഘടനകളും ആയുള്ള ചിലരുടെ ബന്ധം, കത്തോലിക്കാ സഭാ വിരുദ്ധ നിലപാട് ആയ സ്വവർഗ്ഗ പ്രേമികൾ ആയിട്ടുള്ള ചിലരും അവർക്കെതിരെ ഉള്ള പരാതികൾക്കും തീർപ്പ് ഉണ്ടാക്കും. പീഡന കേസുകളിലെ പരാതി അടക്കം ചില വിമത വൈദികർക്കെതിരെ ഉണ്ട്. ഇതെല്ലാം കൂടി പരിഗണിച്ചാണ് നടപടി ഉണ്ടാവുക.

സിഎംഐ പോലെയുള്ള സന്യാസി സമൂഹങ്ങളിൽ നിന്നും ഏകദേശം 125 വൈദികരെ 3 വർഷത്തേക്ക് വിട്ട് തരണമെന്ന് സിനഡ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഈ കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടാക്കും.

Facebook Comments Box

By admin

Related Post