Fri. May 3rd, 2024

കുര്യാക്കോസ് മുണ്ടാടാനും ഭരണികുളങ്ങരക്കും മുന്നിൽ മുട്ട് വിറച്ചു ബിഷപ്പ്ആ ൻഡ്രൂസ് തഴത്തും കാർഡിനാൾ അലഞ്ചേരിയും.സിനഡ് തീരുമാനത്തിൽ സിറിൽ വാസിലിനു അതൃപ്‌തി.

By admin Aug 25, 2023 #Rebel Priests
Keralanewz.com

എറണാംകുളം വിമത പക്ഷത്തിന്റെ ഭീഷണിക്കു മുന്നിൽ നടപടിക്ക് ശുപാർശ നൽകി തിരിച്ചു പോയ ആർച്ച് ബിഷപ്പ് സിറിൽ വാസിലിന്റെ കല്പ്പന ലംഘിച്ചു സിനഡ്. 20 വിമത വൈദികരെ സസ്‌പെൻഡ് ചെയ്യാൻ ആയിരുന്നു നിർദ്ദേശം.ഈ സിനഡിൽ ആ കല്പന വായിക്കാൻ ആയിരുന്നു നിർദ്ദേശം എങ്കിലും ഒറ്റ രാത്രി കൊണ്ട്, കുര്യാക്കോസ് മുണ്ടാടൻ, ബിഷപ്പ് ഭരണിക്കുളങ്ങര എന്നിവരുടെ ഇടപെടലിൽ കാർഡിനാൽ അലഞ്ചേരി, മാർ ആൻഡ്രൂസ് താഴത്തു എന്നിവർക്ക് വഴങ്ങേണ്ടി വന്നു.

എറണാകുളത്തെ പ്രമുഖ കോൺഗ്രസ്സ് നേതാവും, അതു പോലെ തന്നെ മുൻ ബിജെപി കേന്ദ്ര മന്ത്രിയും പ്രശ്നത്തിൽ ഇടപെട്ടു. തീരുമാനം തിരുത്തണമെന്നും അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റേതായ നടപടി ഉണ്ടാവുമെന്ന് ഭീഷണി ഉണ്ടായി എന്നാണ് ഞങ്ങൾക്ക് ലഭിച്ച വിവരം. അവരോടൊപ്പം തന്നെ ഒരു മുൻ ജഡ്ജിയുടെ ഇടപെടലും വിമതർക്ക് നേട്ടം ഉണ്ടാക്കി.

ഇവരുടെ ഭീഷണിക്ക് വഴങ്ങി ഒരു 9 അംഗ മെത്രാൻ സമിതിയെയും പ്രശ്നം പരിഹരിക്കാൻ നിയമിച്ചു. ഈ സംഘത്തിൽ മുൻ വിമത മെത്രാൻ ആയ മാർ സെബാസ്റ്റ്യൻ ഇടയന്ത്രം, കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരും ഉണ്ട്. വിമതർക്കെതിരെ നടപടി ഉണ്ടാവില്ല. ജനഭിമുഖ കുർബാന തുടരും.

എന്നാൽ സിനഡിന്റെ ഈ നടപടിക്ക് എതിരെ മറ്റു രൂപതകൾ അതൃപ്‌തി രേഖപ്പെടുത്തി . ചങ്ങനാശ്ശേരി, പാലാ, കോട്ടയം, ഇരിഞ്ഞാലക്കുട, തൃശൂർ രൂപതകൾ ആണ് വിമത പക്ഷത്തിനെതിരെ നിൽക്കുന്നത്. വിമതരെ പുറത്താക്കുക എന്നല്ലാതെ മറ്റു വിട്ട് വീഴ്ചകൾക്ക് അവർ തയാറല്ല. സിനഡിൽ നിന്നും കൃത്യമായ നടപടി ഉണ്ടായില്ല എങ്കിൽ ഏകദേശം 25000 പേരുടെ നേതൃത്വത്തിൽ മേജർ ആർച്ച് ബിഷപ്പ് ഹൗസ് മാർച്ച് നടത്താനാണ് ഔദ്യോകിക പക്ഷത്തെ അൽമായ നേതാക്കൾ ഉദ്ദേശിക്കുന്നത്. ഇതിനയുള്ള ആലോചനാ യോഗങ്ങൾ നടക്കുന്നു എന്നാണ് അറിയുവാൻ സാധിച്ചത്‌. എന്തായാലും കൂടുതൽ സങ്കീർണ്ണമായ പ്രശ്നങ്ങൾ ആണ് സിറോ മലബാർ സഭാ സിൻഡിനെ കാത്തിരിക്കുന്നത്.

Facebook Comments Box

By admin

Related Post