Kerala News

പിണറായി വിജയന്‍റെ മകള്‍ വീണ ടി. നികുതിവെട്ടിപ്പ് നടത്തിയെന്ന മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ പരാതിയില്‍ അന്വേഷണം നടത്താൻ ജിഎസ്ടി കമ്മീഷണറേറ്റിന് നിര്‍ദേശം നല്‍കി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍.ഈ നീക്കത്തിൽ ഞെട്ടി വിറച്ചു റിയാസ്.

Keralanewz.com

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ ടി. നികുതിവെട്ടിപ്പ് നടത്തിയെന്ന മാത്യു കുഴല്‍നാടൻ എംഎല്‍എയുടെ പരാതിയില്‍ അന്വേഷണം നടത്താൻ ജിഎസ്ടി കമ്മീഷണറേറ്റിന് നിര്‍ദേശം നല്‍കി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍.

ബംഗളൂരു ആസ്ഥാനമായുള്ള വീണയുടെ എക്സാലോജിക്ക് കമ്ബനി, വിവാദ കരിമണല്‍ കമ്ബനിയായ സിഎംആര്‍എലിന് നല്‍കിയ സേവനത്തില്‍ നിന്ന് ലഭിച്ച പണത്തില്‍ നിന്ന് അടയ്ക്കേണ്ട ഇന്‍റഗ്രേറ്റഡ് ജിഎസ്ടി തുകയായ 30.96 ലക്ഷം രൂപ അടച്ചിട്ടില്ലെന്നാണ് കുഴല്‍നാടൻ ആരോപിച്ചത്. ഈ പരാതിയാണ് ‘പരിശോധിക്കുക’ എന്ന കുറിപ്പോടെ മന്ത്രി നികുതി സെക്രട്ടറിക്ക് കൈമാറിയത്.

എന്നാൽ ഈ അപ്രതീക്ഷിത നീക്കത്തിൽ ഉള്ള ഞെട്ടലിൽ ആണ് മന്ത്രി മുഹമ്മദ് റിയാസ്. റിയാസിന്റെ മന്ത്രി സഭയിലെ രണ്ടാമൻ കളിയിൽ സിപിഎം ഇലെ ഉന്നതർക്ക് അടക്കം അമർഷം ഉണ്ട്. ജി സുധാകരൻ പരസ്യമായി പ്രതികരിച്ചു കഴിഞ്ഞു. പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുടെ നിർദേശ പ്രകാരം ആണ് ബാലഗോപാലിന്റെ നീക്കം. അനാവശ്യ വിവാദങ്ങളിൽ സിപിഐഎം നെ പ്രതിരോധത്തിൽ ആക്കാൻ പാടില്ല എന്നാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി യുടെ അഭിപ്രായം. അതും കൂടി പരിഗണിച്ചാണ് ഈ നീക്കം.

Facebook Comments Box