തന്റെ മരണത്തെ കുറിച്ച് പ്രചരിച്ച വാര്‍ത്തകള്‍ തള്ളി സിംബാബ്വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക്.
താൻ ജീവിച്ചിരിപ്പുണ്ടെന്നും പ്രചരിച്ച തെറ്റായ വാര്‍ത്തകള്‍ വേദനയുണ്ടാക്കിയെന്നും മിഡ് ഡേമാധ്യമത്തോട് താരം പ്രതികരിച്ചു. ”പൂര്‍ണമായും അടിസ്ഥാനരഹിതവും അസത്യവുമാണത്. ഞാൻ ജീവിച്ചിരിപ്പുണ്ട്, അതും സുഖമായിത്തന്നെ. ആരെങ്കിലും പങ്കുവെയ്ക്കുന്ന കാര്യങ്ങള്‍ സ്ഥിരീകരിക്കപ്പെടാതെ പ്രചരിക്കുന്നതില്‍ ഞാൻ വളരെ അസ്വസ്ഥനാണ്. ഈ വാര്‍ത്ത എന്നെ വേദനിപ്പിച്ചു.” – സ്ട്രീക്ക് പറഞ്ഞു.
Facebook Comments Box