Kerala News

പ്രസവശേഷം നഴ്‌സ് ആശുപത്രിയില്‍ മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍

Keralanewz.com

കോട്ടയം: പ്രസവത്തിനായി പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു.

അമ്ബാറ ചിരട്ടയോലിപ്പാറ നല്ലൂര്‍ പീതാംബരന്റെയും ഓമനയുടെയും മകളും ചാരുംമൂട് അശോക ഭവനില്‍ അശ്വജിത്തിന്റെ ഭാര്യയുമായ ആര്യമോള്‍ (27) ആണ് മരിച്ചത്.

ചികിത്സപ്പിഴവ് ആരോപിച്ച്‌ ബന്ധുക്കള്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്സായ ആര്യമോളെ 22-ാം തീയതിയാണ് പ്രസവത്തിനായി പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 23ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ആന്തരിക രക്തസ്രാവമുണ്ടായ യുവതിയുടെ നില വഷളായതിനെത്തുടര്‍ന്ന് 26ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രി 11.30ന് മരിച്ചു

Facebook Comments Box