Sun. May 19th, 2024

ഇടത്പക്ഷത്തിനൊപ്പം അണിചേര്‍ന്ന് പുതുപ്പള്ളിയില്‍ പെന്തകോസ്ത് സഭകള്‍

By admin Sep 2, 2023 #news
Keralanewz.com

കോട്ടയം:പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാന ലാപ്പിലേക്കെത്തുമ്ബോള്‍ സ്ഥാനാര്‍ത്ഥികളുടെ പിന്തുണകള്‍ മാറിമറിയുകയാണ്.ഏറ്റവുമൊടുവില്‍ കാണുന്ന കാഴ്ച പെന്തെക്കോസ്ത് സഭകള്‍ ഇടത്പക്ഷത്തിനൊപ്പം അണിചേരുന്നതാണ്.

16000 ത്തോളം പെന്തെക്കോസ്ത് വിശ്വാസികളുള്ള പുതുപ്പള്ളിയില്‍ കാലാകാലങ്ങളായി ഉമ്മൻ ചാണ്ടിയെ സഹായിച്ചവരാണ് ഇപ്രാവശ്യം ഇടത് ചേരിയിലേക്ക് ചാഞ്ഞത് . മണ്ഡലത്തിന്റെ വിവിധയിടങ്ങളില്‍ സുവിശേഷകരും , പാസ്റ്റര്‍മാരും ഇടത് പക്ഷ സ്ഥാനാര്‍ത്ഥി ജയ്ക്കിന് വേണ്ടി പ്രചാരണം നടത്തി.

ക്രൈസ്തവര്‍ക്കെതിരെ പ്രത്യേകിച്ച്‌ പെന്തക്കോസ്തുകാര്‍ക്കെതിരെ ബിജെപി ആര്‍ എസ് എസ് സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങളിലും മറ്റും കോണ്‍ഗ്രസ് മൗനം പാലിക്കുമ്ബോള്‍ ഇടത് പക്ഷം മാത്രമാണ് പെന്തെക്കോസ്തുകാര്‍ക്ക് പിന്തുണ നല്‍കിയിട്ടുള്ളതെന്നാണ് ഈ പാസ്റ്റര്‍മാര്‍ പറയുന്നത്.പെന്തക്കോസ് വിശ്വാസികളുടെ വീടുകള്‍ കേന്ദ്രീകരിച്ചു സന്ദര്‍ശനം നടത്തുന്നതിനോടൊപ്പം , ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വിജയിക്കേണ്ടതിന്റെ പ്രാധാന്യവും ഇവര്‍ പറഞ്ഞു മനസ്സിലാക്കുന്നു.

മണിപ്പൂരില്‍ പോലും രാഹുല്‍ ഗാന്ധിയേക്കാള്‍ ആദ്യം ഓടിയെത്തിയതും കാരുണ്യ പ്രവര്‍ത്തനം നടത്തിയതും ജെയ്ക് തന്നെയാണന്നും പാസ്റ്റര്‍മാര്‍ പറയുന്നു.മണിപ്പൂരില്‍ നടക്കുന്ന ക്രൈസ്തവ വേട്ടയില്‍ കോണ്‍ഗ്രസ്സ് ആദ്യം അനങ്ങിയില്ല.ഏറെ കഴിഞ്ഞാണ് രാഹുല്‍ ഗാന്ധി പോലും അവിടം സന്ദര്‍ശിച്ചത്- പാസ്റ്റര്‍മാര്‍ പറയുന്നു

Facebook Comments Box

By admin

Related Post