Kerala News

ആവേശം അണപൊട്ടി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം

Keralanewz.com

കോട്ടയം ∙ മണ്ണിലും മാനത്തും ആവേശം കൊട്ടിക്കയറിയ സായംസന്ധ്യയിൽ പുതുപ്പള്ളിയിൽ പരസ്യപ്രചാരണത്തിന് സമാപനം. മുദ്രാവാക്യങ്ങൾ മുഴക്കിയും കൊടികൾ പാറിപ്പിച്ചും നൃത്തം ചെയ്തും ചെണ്ട കൊട്ടിയും പടക്കം പൊട്ടിച്ചും മൂന്നു മുന്നണികളും ആഘോഷമാക്കി. പാമ്പാടി കേന്ദ്രീകരിച്ച് യുഡിഎഫും എൽഡിഎഫും എൻഡിഎയും കലാശക്കൊട്ടിന് അണിനിരന്നപ്പോൾ സമീപകാലത്തൊന്നും കണ്ടിട്ടില്ലാത്തത്ര ആഘോഷാരവത്തിലായി പുതുപ്പള്ളി. 24 ദിവസത്തെ പ്രചാരണത്തിനു വിട. ഇനി നിശബ്ദ പ്രചാരണം. ചൊവ്വാഴ്ചയാണു വോട്ടെടുപ്പ് കൊടിതോരണങ്ങൾ ഉയർത്തിയും ആർപ്പുവിളിച്ചുമാണു പുതുപ്പള്ളിയിൽ പ്രവർത്തകർ ആവേശക്കടൽ തീർത്തത്. കലാശക്കൊട്ട് അക്ഷരാർഥത്തിൽ മുന്നണികളുടെ ശക്തിപ്രകടനമായി. അവസാനവോട്ടും ഉറപ്പിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും

Facebook Comments Box