Technology

ഒരു കിറ്റ്ക്സ് മുതലാളി പോയെങ്കിൽ ആയിരം വേറെ വരും.3500 പേർക്ക് ഐ ടി മേഖലയിൽ തൊഴിൽ അവസരവുമായി പുതിയ ഐ ടി പാർക്ക്‌ തിരുവനന്തപുരം കിൻഫ്രാ പാർക്കിൽ

Keralanewz.com

കിറ്റക്സ് മുതലാളി തെലുങ്കാനയിൽ തുടങ്ങുന്ന തുണിമില്ലിന് പുറകെ പോകുന്നവർ കാണുകഈ 9 നില കെട്ടിടം ഏതാണെന്ന് അറിയുമോ ?ഇത് തിരുവനന്തപുരം കഴക്കൂട്ടത്താണ് കിന്‍ഫ്രാപാര്‍ക്കിലാണ് ഈ കെട്ടിടം….2.17 ലക്ഷം സ്ക്വയർ ഫീറ്റ് ഉള്ള 9 നില ബിൽഡിംങ്ങ് നാളെ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കൈമാറുക ആണ്.

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വ്യവസായ വകുപ്പിന് കീഴിൽ ഉള്ള കിൻഫ്ര ഒപ്പുവച്ച ആദ്യത്തെ MOU ലോകത്തിലെ തന്നെ മുൻനിര ഡിസൈൻ & ടെക്നോളജി പ്രൊവൈഡർ ആയ TATA Elxsi യുമായി ആയിരുന്നു. MOU ഒപ്പിട്ട് 9 മാസവും 27 ദിവസവും കൊണ്ട് ഏപ്രില്‍ 26 ന് ടാറ്റ Elxsi ക്ക് കൈമാറി

.2500 പേർക്ക് നേരിട്ടും , 1500 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നാളെ നടക്കുന്നതായി ഏതെങ്കിലും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തതായി നിങ്ങൾ കണ്ടിട്ടുണ്ടോ ? നിങ്ങള്‍ വായിക്കുന്ന മുഖ്യധാരപത്രങ്ങളില്‍ നിങ്ങള്‍ കണ്ടോ ഈ വാര്‍ത്ത ?കേരളം വ്യവസായ രംഗത്ത് വലിയ രീതിയിൽ ഉള്ള മാറ്റങ്ങൾ ആണ് ഈ ചുരുങ്ങിയ കാലയളവിൽ കൊണ്ട് വന്നത് പക്ഷേ നമ്മുടെ മാധ്യമങ്ങൾ ഒരിക്കലും ഇത്തരം വാർത്തകൾ നൽകില്ല എന്ന് മാത്രം അല്ല ചെറിയ വിഷയങ്ങൾ പർവ്വതീകരിച്ച് ഇവിടേക്ക് വരാൻ താൽപര്യം ഉള്ള സംരംഭകരെ ഓടിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നു…കേരളത്തിന്‍റെ ഈ മാറ്റം….കേരളത്തിന്‍റെ ഈ മുന്നേറ്റം നമ്മളറിയണം…നശീകരണസ്വഭാവുമായി ഇറങ്ങുന്ന പ്രതിപക്ഷവും മാധ്യമങ്ങളും എത്ര കിണഞ്ഞ് ശ്രമിച്ചിട്ടും കേരളത്തിന്‍റെ മുന്നേറ്റത്തെ തടയാനാവുന്നില്ല..

Facebook Comments Box