National News

കൈരളി ന്യൂസ് സംഘത്തിന് നേരെ ദില്ലിയില്‍ ആള്‍ക്കൂട്ട ആക്രമണം, ബ്യൂറോ ചീഫ് വിഷ്ണു തലവൂര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്ക്

Keralanewz.com

കൈരളി ന്യൂസ് സംഘത്തിന് നേരെ ദില്ലിയില്‍ ആള്‍ക്കൂട്ട ആക്രമണം. ദില്ലി ബ്യൂറോ ചീഫ് വിഷ്ണു തലവൂര്‍ എഡിറ്റര്‍ അരുണ്‍ ഓഫിസ് കാര്യങ്ങള്‍ നോക്കുന്ന സഞ്ജയ് എന്നിവരെയാണ് ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചത്.
മൂവര്‍ക്കും പരുക്കുകളുണ്ട്. കൈരളി ടിവിയുടെ ദില്ലിയിലെ ഓഫീസിന് സമീപത്ത് വച്ചായിരുന്നു ആക്രമണം.

വൈകിട്ട് 9മണി സമയത്തു ഓഫിസിനു താഴെ ഉള്ള ചായക്കടയില്‍ നില്‍ക്കുമ്ബോള്‍ അടുത്തുള്ള അമ്ബലത്തില്‍ നിന്നും ഒരു ആല്‍ക്കൂട്ടം വന്നു മര്‍ദിക്കുകയായിരുന്നു. ഒരു കാരണവും ഇല്ലാതെയാണ് മര്‍ദനം. അരുണിന്‍റെ മുഖത്ത് അടിക്കുകയും വായ പൊട്ടുകയും ചെയ്തു. തടയാന്‍ ചെന്ന വിഷ്ണുവിന്‍റെ തലയ്ക്ക് അടിച്ചു വീഴ്ത്തുകയും നട്ടെല്ലിന്റെ വശത്തു ചവിട്ടുകയും ചെയ്തു. കണ്ണിനും പരുക്കേറ്റു.

എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയപ്പോള്‍ അക്രമികള്‍ സ്ഥലം വിട്ടു. വെറുതെ നില്‍ക്കുന്നവര്‍ക്ക് എതിരെ ഉണ്ടാകുന്ന ഇത്തരം അക്രമങ്ങള്‍ക്ക് എതിരെ എന്ത് നടപടി സ്വീകരിക്കാൻ നമുക്ക് കഴിയുമെന്നാണ് സംഭവത്തില്‍ വിഷ്ണുവിന്‍റെ പ്രതികരണം.

ദില്ലിയില്‍ നടക്കുന്ന അക്രമങ്ങളുയും
ദില്ലിയില്‍ നടക്കുന്ന അക്രമങ്ങളുയും അസഹിഷ്ണുതകളെയും കൃത്യമായി തുറന്നുകാട്ടുന്ന കൈരളിയെ വേട്ടയാടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സിപിഐഎം കേന്ദ്രമായ സുര്‍ജിത് ഭവന്‍ പൊലീസിനെ ഉപയോഗിച്ച്‌ അടച്ചപ്പോള്‍ കൈരളി ന്യൂസിലെ മാധ്യമ പ്രവര്‍ത്തകരെ ബ്യൂറോയിലേക്ക് പ്രവേശിക്കാന്‍ പൊലീസ് അനുവദിച്ചിരുന്നില്ല. അതിനെതിരെ കൈരളി ന്യൂസ് സംഘം പ്രതിഷേധിച്ചിരുന്നു.

Facebook Comments Box