അതിരാവിലെയുള്ള സെക്‌സ് ശരീരത്തിനു ഗുണം ചെയ്യും;കൂടുതൽ അറിയാം
പങ്കാളികളില്‍ ഇരുവര്‍ക്കും താല്‍പര്യം തോന്നുന്ന സമയം ലൈംഗികബന്ധത്തിനു തിരഞ്ഞെടുക്കുന്നത് തന്നെയാണ് എപ്പോഴും നല്ലത്.
അതിരാവിലെയുള്ള സെക്‌സ് കൂടുതല്‍ ഗുണകരമാണെന്ന് സെക്‌സോളജിസ്റ്റുകള്‍ പറയുന്നു. അതിരാവിലെയുള്ള സമയം ലൈംഗികബന്ധത്തിനു കൂടുതല്‍ ഉണര്‍വേകുന്നതാണ്. ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പ്പാദനം ഏറ്റവും ഭംഗിയായി നടക്കുന്ന സമയമാണിത്. പുരുഷന്‍മാരില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുതല്‍ കാണപ്പെടുന്നത് അതിരാവിലെയാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
അതിരാവിലെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് വ്യായാമത്തിനു തുല്യമാണ്. ശരീരത്തില്‍ രക്തയോട്ടം കൃത്യമാക്കുകയും മനസിന് കൂടുതല്‍ സന്തോഷം പകരുകയും ചെയ്യുന്നു. അതിരാവിലെയുള്ള സമയം പൊതുവെ ടെന്‍ഷന്‍ ഫ്രീ ആയിരിക്കും. അതുകൊണ്ട് തന്നെ നല്ല രീതിയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കും.
എന്നാൽ രാവിലെ അല്ല സന്ധ്യാ സമയം ആണ് നല്ലതെന്ന് അഭിപ്രായം പറയുന്ന ഡോക്ടർസും ഉണ്ട്. പക്ഷെ ഭൂരിഭാഗവും അതി രാവിലെ തന്നെ ആണ് നല്ലത് എന്ന അഭിപ്രായം ആണ്