കര്‍ണാടകയില്‍ ബിജെപിയും ജെഡിഎസും തമ്മില്‍ സഖ്യം; ദേവഗൗഡയുടെ പാര്‍ട്ടി 4 സീറ്റുകളില്‍ മത്സരിക്കുമെന്ന് ബിജെപി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെഡിഎസുമായി ബിജെപി ധാരണയുണ്ടാക്കുമെന്ന് മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു.
തിരഞ്ഞെടുപ്പ് ധാരണയുടെ ഭാഗമായി ആകെ 28 മണ്ഡലങ്ങളില്‍ നാല് സീറ്റുകളില്‍ ജെഡിഎസ് മത്സരിക്കുമെന്ന് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗം കൂടിയായ അദ്ദേഹം അറിയിച്ചു.’ബിജെപിയും ജെഡിഎസും തമ്മില്‍ ധാരണയുണ്ടാകും. അമിത് ഷാ നാല് ലോക്‌സഭാ സീറ്റുകള്‍ ജെഡി (എസ്) ന് നല്‍കാൻ സമ്മതിച്ചു’, യെദ്യൂരപ്പ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെഡിഎസ് നേതാവ് ദേവഗൗഡ അടുത്തിടെ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് പുതിയ സംഭവ വികാസം.
Facebook Comments Box